മുന്നില്‍ നിന്ന് നയിച്ച് മുസ്ലീം മെക്കാനിക്ക്, 3700 കിലോയുടെ ഭീമന്‍ മണി ക്ഷേത്രത്തില്‍ സൗജന്യമായി സ്ഥാപിച്ചു; 'മതമൈത്രി'

മധ്യപ്രദേശില്‍ പ്രമുഖ ക്ഷേത്രത്തില്‍ മുസ്ലീം മെക്കാനിക്കിന്റെ നേതൃത്വത്തില്‍ ഭീമന്‍ മണി സ്ഥാപിച്ചു
നരു ഖാന്‍, പശുപതിനാഥക്ഷേത്രത്തില്‍ സ്ഥാപിച്ച മണി
നരു ഖാന്‍, പശുപതിനാഥക്ഷേത്രത്തില്‍ സ്ഥാപിച്ച മണി

ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രമുഖ ക്ഷേത്രത്തില്‍ മുസ്ലീം മെക്കാനിക്കിന്റെ നേതൃത്വത്തില്‍ ഭീമന്‍ മണി സ്ഥാപിച്ചു. 3700 കിലോഗ്രാം ഭാരം വരുന്ന മണി കുറഞ്ഞ സമയത്തിനുള്ളിലാണ് ക്ഷേത്രത്തില്‍ തൂക്കിയത്. ശ്രമകരമായ ദൗത്യം മൂന്നാം ക്ലാസില്‍ പഠിത്തം ഉപേക്ഷിച്ച 66കാരന്‍ സൗജന്യമായാണ് നിര്‍വഹിച്ചത്.

മന്ദ്‌സൗര്‍ ജില്ലയിലെ പശുപതിനാഥക്ഷേത്രത്തിലാണ് ലോഹക്കൂട്ട് കൊണ്ടു നിര്‍മ്മിച്ച മണി സ്ഥാപിച്ചത്.  നരു ഖാന്‍ മെവാണ് മണി സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിച്ചത്. സ്വന്തമായി ചെറിയ ഫാക്ടറി നടത്തുകയാണ് നരു ഖാന്‍.

അഹമ്മദാബാദില്‍ നിര്‍മ്മിച്ച മണി സ്ഥാപിക്കുന്നതിന് രണ്ടുവര്‍ഷമാണ് കാത്തുനിന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ മണി സ്ഥാപിക്കാന്‍ ഖാന്റെ പ്രയത്‌നം സഹായിച്ചതായി ജില്ലാ കലക്ടര്‍ ഗൗതം സിങ് പറഞ്ഞു. മന്ദ്‌സൗറിലെയും അടുത്ത ജില്ലകളിലെയും ജനങ്ങള്‍ സംഭാവനയായി നല്‍കിയ ലോഹ കഷ്ണങ്ങള്‍ ഉപയോഗിച്ചാണ് മണി നിര്‍മ്മിച്ചത്. വരും ദിവസങ്ങളില്‍ മണി ഭക്തര്‍ക്കായി സമര്‍പ്പിക്കും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് മണിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

ചെമ്പും പിച്ചളയും ഉപയോഗിച്ചാണ് മണി നിര്‍മ്മിച്ചത്. നരു ഖാനും കൂടെ പണിയെടുക്കുന്നവരും ചേര്‍ന്നാണ് മണി സ്ഥാപിച്ചത്. 3700 കിലോഗ്രാം വരുന്ന മണി ഉയര്‍ത്തി വിജയകരമായി സ്ഥാപിച്ച നരു ഖാന് അഭിനന്ദന പ്രവാഹമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com