പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയ നായയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ 
India

പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങി നായ, രക്ഷയ്‌ക്കെത്തി സൈക്കിള്‍ സവാരിക്കാര്‍; സ്‌നേഹപ്രകടനം- വീഡിയോ 

പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയ നായയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്


പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയ നായയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കുപ്പിയില്‍ നിന്ന് തല പുറത്തെടുത്ത സമയത്ത് നായയുടെ സന്തോഷ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അനങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് നായ. ഈസമയത്താണ് മൂന്ന് സൈക്കിള്‍ സവാരിക്കാര്‍ സഹായത്തിന് വന്നത്. കുപ്പി വലിച്ചൂരി തല പുറത്തെടുക്കുന്ന സമയത്ത് അനങ്ങാതെ നായ നിന്നുകൊടുക്കുന്നതാണ് വീഡിയോയയുടെ ശ്രദ്ധേയമായ ഭാഗം.

കുപ്പിയില്‍ നിന്ന് പുറത്തുകടന്നതിന്റെ സന്തോഷ പ്രകടനമാണ് പിന്നീട്. സൈക്കിള്‍ റൈഡേഴ്‌സിന് ചുറ്റിലും സ്‌നേഹപ്രകടനം നടത്തുന്ന നായയുടെ ദൃശ്യങ്ങള്‍ ഹൃദ്യമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍