പിഞ്ചുബാലികയെ പുഴത്തീരത്ത് നിന്ന് രക്ഷിക്കുന്ന നായ 
India

പിഞ്ചുബാലിക പുഴയിലേക്ക്, കുതിച്ചു ചാടി നായ; രക്ഷപ്പെടുത്തല്‍ വീഡിയോ 

രക്ഷിക്കുന്നതിനിടെ കുട്ടി താഴെ വീഴുന്നതും സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്

നായയുടെ യജമാനഭക്തിയുടെ നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. പലപ്പോഴും ജീവന്‍ പണയം വെച്ചുപോലും രക്ഷിച്ച കഥകള്‍ നായയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ്ഇത്.

വെള്ളത്തില്‍ നിന്ന് പന്ത് എടുക്കാന്‍ പുഴത്തീരത്തേയ്ക്ക് പോകുകയാണ് ഒരു പിഞ്ചുബാലിക. പിഞ്ചുബാലികയെ നായ രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അപകടം മണത്ത നായ പിഞ്ചുബാലികയുടെ വസ്ത്രത്തില്‍ കടിച്ചുപിടിച്ച് പുഴയുടെ തീരത്ത് നിന്ന് അകറ്റുകയാണ്. രക്ഷിക്കുന്നതിനിടെ കുട്ടി താഴെ വീഴുന്നതും സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാണ്.

ഇനിയാണ് വീഡിയോയിലെ നായയുടെ സ്‌നേഹം പ്രകടമാക്കുന്ന ഭാഗം. പിഞ്ചുബാലികയെ കരയ്ക്ക് കയറ്റിയ ശേഷം വെള്ളത്തില്‍ ഇറങ്ങി പന്ത് എടുത്ത് പിഞ്ചുബാലികയ്ക്ക് നല്‍കുകയാണ് നായ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!