വിശ്വാസികളെ 'അനുഗ്രഹിക്കുന്ന'നായ 
India

ക്ഷേത്രത്തിന് മുന്‍വശം തലയില്‍ കാല്‍ വച്ച് 'അനുഗ്രഹിക്കുന്ന' നായ (വീഡിയോ)

മഹാരാഷ്ട്രയില്‍ ക്ഷേത്രത്തിന് മുന്‍വശം വിശ്വാസികളെ 'അനുഗ്രഹിക്കുന്ന' നായയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രത്തിന് മുന്‍വശം വിശ്വാസികളെ 'അനുഗ്രഹിക്കുന്ന' നായയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു.ഭക്തരുടെ കൈയിലും തലയിലും കാല്‍ വച്ച് അനുഗ്രഹിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

അഹമ്മദ്‌നഗര്‍ ജില്ലയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെ ദൃശ്യങ്ങളാണ് വിസ്മയിപ്പിക്കുന്നത്. ക്ഷേത്രത്തിന് മുന്‍വശത്ത് കല്ല് കൊണ്ടുള്ള ഇടഭിത്തിയില്‍ ഇരിക്കുകയാണ് നായ. ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ അനുഗ്രഹിക്കുന്നതാണ് വീഡിയോയിലുള്ളത്.  

ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയില്‍ ഒരു ഭക്തയുടെ കൈയില്‍ കാല്‍ വച്ച് അനുഗ്രഹിക്കുന്നത് കാണാം. ഷേക്ക് ഹാന്‍ഡ് നല്‍കുന്ന പോലെയാണ് നായയുടെ പെരുമാറ്റം. ഒരു വിശ്വാസിയുടെ തലയില്‍ കാല്‍ വച്ച് അനുഗ്രഹിക്കുന്നതാണ് രണ്ടാമത്തെ ദൃശ്യത്തിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം