'സിനിമയല്ലേ എന്തും പറയാം എന്നൊരു തോന്നൽ പലർക്കുമുണ്ട്; എനിക്ക് ഒരു ഇന്റർനാഷണൽ സിനിമയാണ് 'ചുരുളി"

'സിനിമയെക്കുറിച്ച് എന്തും പറയാമെന്ന് പലരും കരുതുന്നു'.
Vinay Forrt
Vinay Forrtഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

ഒന്നിനുപിറകേ ഒന്നായി ഹിറ്റ് സിനിമകളുടെ ഭാ​ഗമായി കയ്യടി വാങ്ങുകയാണ് നടൻ വിനയ് ഫോർട്ട് ഇപ്പോൾ. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ 'ഹെയ്ൽ മേരി'യാണ് വിനയ് ഫോർട്ടിന്റേതായി ഇപ്പോൾ റിലീസിനെത്തിയിരിക്കുന്ന ചിത്രം. വിനയ് ഫോർട്ടിന്റെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു 'ചുരുളി'.

ഷാജീവൻ എന്ന കഥാപാത്രമായാണ് വിനയ് ഫോർട്ട് ചിത്രത്തിലെത്തിയത്. തന്നെ സംബന്ധിച്ച് ഒരു ഇന്റർനാഷണൽ സിനിമയാണ് 'ചുരുളി'യെന്ന് വിനയ് ഫോർട്ട് പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനയ്. "എന്നെ അറിയാത്ത മലയാളം അറിയാത്ത കുറച്ചുപേർ വന്ന് നിങ്ങൾ നടനാണല്ലോ, ചെയ്തൊരു സിനിമ പറയൂ എന്ന് ചോദിച്ചാൽ ഞാനാദ്യം അവർക്ക് കാണിച്ചു കൊടുക്കുക 'ചുരുളി' ആയിരിക്കും.

എന്നെ സംബന്ധിച്ച് ഒരു ഇന്റർനാഷണൽ സിനിമയാണ് 'ചുരുളി'. ആ സിനിമയിൽ അഭിനയിച്ചു എന്ന് പറയുന്നതിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ. അത് പൂർണമായും ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്റെ സിനിമയാണ്". - വിനയ് ഫോർട്ട് പറഞ്ഞു. റിവ്യൂ ബോംബിങ്ങിനെക്കുറിച്ചും വിനയ് സംസാരിച്ചു.

"റിവ്യൂ ചെയ്യുന്നതിനോടൊന്നും എനിക്ക് എതിർപ്പില്ല. പക്ഷേ എന്തും പറയാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോകരുത്. ഈ അടുത്ത് രാമായണ എന്ന ചിത്രത്തിൽ ശോഭന അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് വളരെ മോശമായി ഒരാൾ സോഷ്യൽ മീഡിയയിൽ എഴുതിയത് കണ്ടു. ഞാൻ ആ സിനിമ കണ്ടതാണ്. രാമായണയിൽ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ശോഭനയുടേത്.

സിനിമയും അഭിനയവും ആധികാരികമായി പഠിച്ച ഒരാളെന്ന നിലയിൽ കൂടിയാണ് ഞാനിത് പറയുന്നത്. സിനിമയല്ലേ എന്തും പറയാം എന്നൊരു തോന്നൽ പലർക്കുമുണ്ട്. നിങ്ങളൊരു ശാസ്ത്രജ്ഞനോട് പോയി ഈ തിയറി ശരിയായില്ല, ഈ പ്രൊജക്ട് ഇങ്ങനെയായാൽ നന്നായേനേ എന്നൊക്കെ പറയുമോ ?. അങ്ങനെ പറയണമെങ്കിൽ അതിനെക്കുറിച്ചൊരു അടിസ്ഥാനധാരണ വേണമല്ലോ.

പക്ഷേ സിനിമയെക്കുറിച്ച് എന്തും പറയാമെന്ന് പലരും കരുതുന്നു. സിനിമ ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല എന്നു പറയാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അതിലെ സാങ്കേതികവശങ്ങളും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം വിമർശിക്കുമ്പോൾ അതേക്കുറിച്ച് അടിസ്ഥാനധാരണയെങ്കിലും വേണമെന്നാണ് എനിക്ക് തോന്നുന്നത്".- വിനയ് ഫോർട്ട് വ്യക്തമാക്കി.

Vinay Forrt
'മമ്മൂക്ക കമ്യൂണിസ്റ്റാണ്, പക്ഷെ കമ്യൂണിസ്റ്റുകാരുടെ മാത്രം സ്വന്തമല്ല; പ്രധാനമന്ത്രിയുടെ വീട്ടില്‍ പോയതില്‍ പ്രശ്‌നമില്ല'
Vinay Forrt
'കണ്ടോ, കെവിൻ പീറ്റേഴ്‌സൻജി ഫുലേരയെ അത്രമാത്രം സ്നേഹിക്കുന്നു'...! (വിഡിയോ)
Vinay Forrt
'മോളുടെ പ്രായം പറയുമ്പോൾ എല്ലാവരും ഞെട്ടും; അച്ഛനെ കണ്ടാൽ ചിലപ്പോൾ അത്രയും പ്രായം തോന്നിക്കാണില്ല എന്ന് പറഞ്ഞാണ് അന്നവളെ സമാധാനിപ്പിച്ചത്'
Summary

Vinay Forrt talks about Churuli movie and review bombing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER