'കണ്ടോ, കെവിൻ പീറ്റേഴ്‌സൻജി ഫുലേരയെ അത്രമാത്രം സ്നേഹിക്കുന്നു'...! (വിഡിയോ)

വെബ് സീരീസായ 'പഞ്ചായത്തിന്റെ' അഞ്ചാം സീസണിന് മുന്നോടിയായി പുറത്തിറക്കിയ പ്രത്യേക പ്രൊമോ വിഡിയോയിൽ മുൻ ഇം​ഗ്ലണ്ട് നായകനും ഇതിഹാസ ബാറ്ററുമായ കെവിൻ പീറ്റേഴ്സൻ
Kevin Pietersen, Panchayat Season 5
Kevin Pietersen, Panchayat Season 5 x
Updated on: 
2 min read

ന്യൂഡൽഹി: ജനപ്രിയ വെബ് സീരീസായ 'പഞ്ചായത്തിന്റെ' അഞ്ചാം സീസണിന് മുന്നോടിയായി പുറത്തിറക്കിയ പ്രത്യേക പ്രൊമോ വിഡിയോയിൽ രസകരമായ വേഷത്തിൽ പ്രത്യക്ഷപ്പെട്ട് മുൻ ഇം​ഗ്ലണ്ട് നായകനും ഇതിഹാസ ബാറ്ററുമായ കെവിൻ പീറ്റേഴ്സൻ. ഡിസംബർ മൂന്ന് മുതൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്ന സീസൺ 5ന്റെ പ്രത്യേക പ്രൊമോ വിഡിയോയിലാണ് ഫുലേര ഗ്രാമത്തിലെത്തിയ പീറ്റേഴ്സനെ കാണിക്കുന്നത്. കുർത്തയും പൈജാമയും ധരിച്ച് തലയിൽ ഗംഛ കെട്ടി ഫുലേര ​ഗ്രാമത്തിലെ നാട്ടുകാരനായി കെപി മാറുന്നു. വിഡിയോ ഇതിനോടകം വൈറലാണ്.

ലണ്ടൻ മുതൽ സിഡ്നി വരെ ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഫുലേര പോലൊരു സ്ഥലം വേറെയില്ലെന്ന് പറഞ്ഞാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോ തുടങ്ങുന്നത്. പീറ്റേഴ്സൻ പല്ല് തേക്കാൻ ദാതൂൺ ഉപയോഗിക്കുന്നതും പ്രശസ്തമായ വാട്ടർ ടാങ്കിന് സമീപത്തിരുന്ന് 'ഭൂത്കുൻ കി ചായ്' കുടിക്കുന്നതും, സോസറിൽ നിന്ന് ചായ നുണയുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഫുലേരയിലെ വാട്ടർ ടാങ്കിനെ ഈഫൽ ടവറുമായി താരതമ്യം ചെയ്യുന്ന പീറ്റേഴ്‌സൻ, നാട്ടിലെ പ്രാദേശിക കളികളിൽ പങ്കെടുക്കുന്നതും കുടത്തിൽ വെള്ളം ചുമക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പഞ്ചായത്ത് ഓഫീസിലെ യോഗത്തിൽ പങ്കെടുക്കുന്ന പീറ്റേഴ്‌സൻ, ഫുലേരയിൽ 'ചായ് ടീ ലാറ്റെ' എന്നൊന്നും പറയാറില്ലെന്നും നാട്ടുകാർ തന്നെ 'ടീം ഇംഗ്ലണ്ട് കാ ഏക് മർദ്' എന്നാണ് വിളിക്കുന്നതെന്നും തമാശ രൂപേണ പറയുന്നു. 'ദേഖ് രഹാ ഹേ ബിനോദ്, കെവിൻ പീറ്റേഴ്‌സൻജി കിത്‌ന പ്യാർ കർത്തെ ഹേൻ ഫുലേര സേ' എന്ന കുറിപ്പോടെയാണ് പ്രൈം വിഡിയോ പങ്കുവെച്ചത്. ബൻരാകസ് (ദുർഗേഷ് കുമാർ), ബിനോദ് (അശോക് പാഠക്) എന്നിവർക്കൊപ്പമുള്ള ഷൂട്ടിങ് ചിത്രങ്ങളും പീറ്റേഴ്‌സൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Kevin Pietersen, Panchayat Season 5
അർജന്റീന ഫുട്ബോൾ അസോസിയേഷനും മെസിയും തമ്മിൽ 'പൊരിഞ്ഞ അടി'!

പുതിയ സീസൺ കാണാൻ ആരാധകരോട് അഭ്യർഥിച്ച് വിഡിയോ അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പുതിയ പ്രധാനായ ക്രാന്തി ദേവി (സുനിത രാജ്വാർ) അദ്ദേഹത്തെ തടയുന്നത്. മടങ്ങുന്നതിന് മുൻപ് തനിക്കൊപ്പം കുറച്ച് റീൽസ് കൂടി ചിത്രീകരിക്കണമെന്ന് അവർ നിർബന്ധിക്കുന്നതോടെയാണ് പ്രൊമോ അവസാനിക്കുന്നത്.

ദീപക് കുമാർ മിശ്ര സംവിധാനം ചെയ്ത് ദ വൈറൽ ഫീവർ നിർമിക്കുന്ന 'പഞ്ചായത്ത് സീസൺ 5'ൽ ഫുലേരയിലെ അധികാര സമവാക്യങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ജു ദേവിയെ (നീന ഗുപ്ത) പരാജയപ്പെടുത്തി ക്രാന്തി ദേവി പുതിയ പ്രധാനായി ചുമതലയേൽക്കുന്നതാണ് പുതിയ സീസണിന്റെ പ്രധാന പ്രമേയം.

Kevin Pietersen, Panchayat Season 5
'മക്കളെ... ക്ലബിന്റെ ബാഡ്ജും ഭൂതകാല കുളിരും കൊണ്ട് മത്സരം ജയിക്കില്ല'
Kevin Pietersen, Panchayat Season 5
'ഈ അര്‍ധ സെഞ്ച്വറിയും അച്ഛന്'! ധ്രുവ് ജുറേലിന്റെ സല്യൂട്ടിന് പിന്നില്‍?
Summary

Former England cricketer Kevin Pietersen has stepped into the fictional village of Phulera for a special Panchayat Season 5 promo. He is seen sipping chai from a saucer and interacting with the show's beloved characters ahead of its December 3 release

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER