പ്രതീകാത്മക ചിത്രം 
India

ഒരു വര്‍ഷത്തേക്ക് പ്രസംഗിക്കരുത്, മണ്ഡലത്തില്‍ കാലു കുത്തരുത്; എംഎല്‍എയ്ക്ക് ജാമ്യം നല്‍കി സുപ്രീം കോടതി

പ്രതിഷേധക്കാര്‍ക്കു നേരെ ആഢംബര കാര്‍ ഓടിച്ചു കയറ്റിയെന്നാണ് ജാദവിന് എതിരായ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തേക്കു പൊതുയോഗങ്ങളില്‍ പ്രസംഗിക്കരുതെന്ന വ്യവസ്ഥയില്‍ ഒഡിഷ എംഎല്‍എയ്ക്കു ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജില്ലാ കലക്ടറുടെ അനുമതിയില്ലാതെ സ്വന്തം മണ്ഡലമായ ചിലിക സന്ദര്‍ശിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബിജെഡി എംഎല്‍എയായ പ്രശാന്ത് കുമാര്‍ ജാദവിനാണ്, ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവര്‍ കര്‍ശന ജാമ്യ വ്യവസ്ഥകള്‍ നിര്‍ദേശിച്ചത്. പ്രതിഷേധക്കാര്‍ക്കു നേരെ ആഢംബര കാര്‍ ഓടിച്ചു കയറ്റിയെന്നാണ് ജാദവിന് എതിരായ കേസ്. ജാദവിന്റെ പരാക്രമത്തില്‍ ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

ജാദവിന്റെ ജാമ്യാപേക്ഷ നേരത്തെ ഒഡിഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് എംഎല്‍എ സുപ്രീം കോടതിയില്‍ എത്തിയത്. ഒരു ജനപ്രതിനിധിയില്‍നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പെരുമാറ്റമാണ് ജാദവില്‍നിന്ന് ഉണ്ടായതെന്ന് ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഒഡിഷ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വ്യാജ നമ്പര്‍ ഉപയോഗിച്ചാണ് ജാദവ് ഡിസ്‌കവറി കാര്‍ ഓടിച്ചത്. ഇത് ആളുകള്‍ക്കു നേരെ ഓടിച്ചുകയറ്റുകയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT