ജയറാം രമേശ്  ഫയൽ
India

ഞങ്ങള്‍ ഇപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്, തൃണമൂലുമായി ചര്‍ച്ച നടക്കുകയാണെന്ന് ജയറാം രമേശ്

അന്തിമ തീരുമാനമാകുന്നതുവരെ മറ്റൊന്നും പറയാനില്ലെന്നും ജയറാം രമേശ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ഇപ്പോഴും തയ്യാറാണെന്ന് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം.

പട്നയില്‍ നടക്കുന്ന പ്രതിപക്ഷ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കമ്മ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജുമായ ജയറാം രമേഷ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. ബിജെപിയെ തോല്‍പ്പിക്കണമെന്നും തങ്ങള്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും അന്തിമ തീരുമാനമാകുന്നതുവരെ മറ്റൊന്നും പറയാനില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നടക്കുന്ന റാലിയില്‍ സംയുക്ത പ്രതിപക്ഷ റാലിയാണെന്നും ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ ഐക്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമ്പതാം ദിവസമായ ഇന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT