Dowry harassment led to a woman's suicide in Raipur X
India

'പത്ത് ദിവസം പോലും സന്തോഷത്തോടെ ജീവിച്ചിട്ടില്ല, ജീവിതം മടുത്തു'; വിഡിയോയ്ക്ക് പിന്നാലെ ജീവനൊടുക്കി യുവതി

മരണത്തിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ ഭര്‍ത്താവ് ആശുതോഷ് ഗോസ്വാമിയും അയാളുടെ വീട്ടുകാരും തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായാണ് മരിച്ച മനീഷ ഗോസ്വാമി ആരോപിച്ചത്.

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഭര്‍തൃകുടുംബത്തിനെതിരെ സ്ത്രീധന പീഡനമാരോപിച്ച ശേഷം ജീവനൊടുക്കി യുവതി. വിവാഹം കഴിഞ്ഞ് പത്ത് മാസത്തിന് ശേഷമാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ച ശേഷം യുവതി ജീവനൊടുക്കിയത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം.

മരണത്തിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ ഭര്‍ത്താവ് ആശുതോഷ് ഗോസ്വാമിയും അയാളുടെ വീട്ടുകാരും തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായാണ് മരിച്ച മനീഷ ഗോസ്വാമി ആരോപിച്ചത്. 2025 ജനുവരിയില്‍ വിവാഹം കഴിഞ്ഞതുമുതല്‍ താന്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാരണം കൂടാതെ ഭര്‍ത്താവ് അടിച്ചിരുന്നു. അമ്മായിയമ്മയുടെ പിന്തുണ ഭര്‍ത്താവിനുണ്ട്. കുടുംബത്തിലെ മൂത്ത മകളാണ് ഞാന്‍. അച്ഛനാണ് കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. ഭര്‍ത്താവിന്റെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ മടുത്തു. മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യുന്നതെന്നും മനീഷ വിഡിയോയില്‍ പറഞ്ഞു.

സ്ത്രീധനവും മറ്റ് ചില പ്രശ്‌നങ്ങളും പറഞ്ഞുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മനീഷ ആരോപിച്ചു. 10 മാസത്തെ ദാമ്പത്യ ജീവിതത്തില്‍ പത്ത് ദിവസം പോലും താന്‍ സന്തോഷത്തോടെ ജീവിച്ചിട്ടില്ല, ജീവിതം മടുത്തുവെന്നും മനീഷ വിഡിയോയില്‍ പറയുന്നു. മകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മനീഷയുടെ പിതാവ് ഡി ഡി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വീട്ടുകാരുടേയും അയല്‍വാസികളുടെയും മൊഴിയെടുത്തു. മനീഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Dowry harassment led to a woman's suicide in Raipur. The woman accused her husband and in-laws of physical and mental abuse in a video recorded before her death, prompting a police investigation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

SCROLL FOR NEXT