ഫയല്‍ ചിത്രം 
India

സ്ഥിരമായി ഗോമൂത്രം കഴിക്കൂ; കോവിഡ് വരില്ല; പ്രജ്ഞ സിങ് ഠാക്കൂര്‍

സ്ഥിരമായി ഗോമൂത്രം കുടിച്ചാല്‍ കോവിഡ് വരില്ലെന്ന് ബിജെപി നേതാവ് പ്രജ്ഞ സിങ് ഠാക്കൂര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സ്ഥിരമായി ഗോമൂത്രം കുടിക്കുന്നതിനെ തുടര്‍ന്നാണ് തനിക്ക് കോവിഡ് വരാതിരുന്നതെന്ന അവകാശവാദവുമായി ബിജെപി നേതാവും എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ബൈരാഘട്ടിലെ ഒരു പരിപാടിക്കിടെയാണ് പ്രജ്ഞ ഇക്കാര്യം വ്യക്തമാക്കിയത്.

ശ്വാസകോശത്തിലെ അണുബാധയെ ഗോ മൂത്രം തടയും. താന്‍ സ്ഥിരമായി ഗോ മൂത്രം കുടിക്കാറുണ്ട്. ഇത് ശ്വാസകോശത്തിലെ അണുബാധ ഇല്ലാതാക്കുന്നു. അതുകൊണ്ട് ഇതുവരെ തനിക്ക് കോവിഡ് ബാധിച്ചിട്ടല്ല. ഗോ മൂത്രം കുടിക്കുന്നതിനാല്‍ താന്‍ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും ഠാക്കൂര്‍ പറഞ്ഞു. 

നേരത്തെയും സമാനമായ അഭിപ്രായം ഇവര്‍ പങ്കുവച്ചിരുന്നു. തന്നെ ക്യാന്‍സറില്‍ നിന്ന് മുക്തനാക്കാന്‍ ഗോമൂത്രവും പഞ്ചഗവ്യവും സഹായിച്ചിരുന്നെന്നായിരുന്നു അന്ന് പറഞ്ഞത്. താന്‍ പതിവായി ഗോമൂത്രവും പഞ്ചഗവ്യവും കഴിക്കുന്നു. ഇത് തന്നെ ക്യാന്‍സറില്‍ നിന്ന് മുക്തനാക്കി. എല്ലാവരും പശുമൂത്രം കുടിക്കണമെന്നും പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്