പ്രതീകാത്മക ചിത്രം 
India

ദമ്പതികളെ കൊലപ്പെടുത്തി 1000 പവന്‍ സ്വര്‍ണം കവര്‍ന്നു; മൃതദേഹം കുഴിച്ചുമൂടി; രക്ഷപ്പെടുന്നതിനിടെ ഡ്രൈവര്‍ പിടിയില്‍

പിടിയിലായത് നേപ്പാളുകാരനായ ഇവരുടെ ഡ്രൈവറും സഹായിയുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെന്നൈയില്‍ ദമ്പതികളെ കൊന്ന് സ്വര്‍ണവും വെള്ളിയും കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മൈലാപ്പൂര്‍ സ്വദേശികളായ ശ്രീകാന്തും ഭാര്യ അനുരാധയുമാണ് ശനിയാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഇവരുടെ കൈയില്‍ നിന്ന് ആയിരം പവന്‍ സ്വര്‍ണവും 50 കിലോ വെള്ളിയും കവര്‍ന്നിരുന്നു. പിടിയിലായത് നേപ്പാളുകാരനായ ഇവരുടെ ഡ്രൈവറും സഹായിയുമാണ്.

ദമ്പതികളെ തലയ്ക്കടിച്ച് കൊന്ന് അവരുടെ ഫാംഹൗസില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. ആന്ധ്രയിലെ ഓങ്കോളില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശിയായ കൃഷ്ണ, സുഹൃത്ത് രവി എന്നിവരാണ് അറസ്റ്റിലായത്. 

യുഎസിലുള്ള മകളുടെ അടുത്തുനിന്ന് ശ്രീകാന്തും ഭാര്യ അനുരാധയും ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. കൃഷ്ണ അവരെ എയര്‍പോര്‍ട്ടില്‍ നിന്നും ബൃന്ദാവന്‍ നഗറിലെ വസതിയിലേക്ക് കൊണ്ടുപോയി. അതിനിടെ സുനിതയ്ക്ക് മാതാപിതാക്കളുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു.വാതില്‍ തുറന്നുനോക്കിയപ്പോള്‍ ചില മുറികളില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തു. അതിനിടെ ദമ്പതികള്‍ക്ക് നെമ്മേലിയില്‍ ഒരു ഫാം ഹൗസുണ്ടെന്നും ശ്രീകാന്തിന്റെ കാര്‍ കാണാനില്ലെന്നും മനസിലാക്കി.

തുടര്‍ന്ന് ശ്രീകാന്തിന്റെ ഫോണ്‍ ചേയ്‌സിങ് ചെയ്തപ്പോള്‍ പ്രതി ചെന്നൈ- കൊല്‍ക്കത്ത ദേശീയപാതയിലൂടെ പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ദമ്പതികളെ കൊലപ്പെടുത്തിയതായും ഫാംഹൗസില്‍ മൃതദേഹം കുഴിച്ചിട്ടതായും കൃഷ്ണ സമ്മതിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT