വീഡിയോ ദൃശ്യം 
India

പലഹാരം വാങ്ങാന്‍ സ്റ്റോപ്പ് ഇല്ലാത്തിടത്ത്‌ ട്രെയിന്‍ നിര്‍ത്തി; അമ്പരന്ന് നാട്ടുകാര്‍; ലോക്കോ പൈലറ്റിനു സസ്‌പെന്‍ഷന്‍; വൈറല്‍ വീഡിയോ

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിമയലംഘനം നടത്തിയ 5 ഉദ്യോഗസ്ഥരെ റെയില്‍വെ സസ്‌പെന്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: കഴിഞ്ഞവര്‍ഷം തൈര് വാങ്ങാനായി സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ട്രെയിന്‍ നിര്‍ത്തിയതിന് പാക്കിസ്ഥാനില്‍ ഒരു ലോക്കോ പൈലറ്റിനെയും സഹായിയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിന് സമാനമായ സംഭവം ഇപ്പോള്‍ രാജസ്ഥാനിലും റിപ്പോര്‍ട്ട് ചെയ്തു. ഒരു പാക്കറ്റ് കച്ചോരി (ഒരുതരം സ്‌നാക്‌സ്)വാങ്ങുന്നതിനായാണ് അല്‍വാറിലെ ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിമയലംഘനം നടത്തിയ 5 ഉദ്യോഗസ്ഥരെ റെയില്‍വെ സസ്‌പെന്റ് ചെയ്തു.

വീഡിയോയില്‍ റെയില്‍വെ ട്രാക്കില്‍ ഒരാള്‍ പൊതിയുമായി കാത്ത് നില്‍ക്കുന്നത് കാണാം. ഇയാളെ കണ്ട് ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തുന്നു. ഇയാള്‍ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു. അതിന് പിന്നാലെ ലോക്കോ പൈലറ്റ് എഞ്ചിന്റെ സൈറണ്‍ മുഴക്കി യാത്ര തുടരുന്നു. അതേസമയം റെയില്‍വെ ഗേറ്റിന്റെ മറുവശത്ത് നിരവധി വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നതും കാണാം. 

വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ ജയ്പൂര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഇത്തരവിട്ടു. ആരംഭിച്ചു. രണ്ട് ലോക്കോ പൈലറ്റുമാര്‍, രണ്ട് ഗേറ്റ്മാന്‍മാര്‍, ഒരു ഇന്‍സ്ട്രക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും