ഫോട്ടോ: എഎൻഐ 
India

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍; വെടിവച്ചിട്ടു; സമീപത്ത് ലഹരി നിറച്ച മൂന്ന് പൊതികള്‍

ഇന്ന് പുലര്‍ച്ചെയോടെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണ്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. കഠ്‌വയ്ക്ക് സമീപമാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു. 

സംശയാസ്പദമായ സാഹചര്യത്തില്‍ ഇവിടെ നിന്ന് മൂന്ന് പൊതികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

ഇന്ന് പുലര്‍ച്ചെയോടെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പൊതികളില്‍ ലഹരി മരുന്നാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്തിമ സ്ഥിരീകരണം പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. 

നേരത്തെ പാകിസ്ഥാനില്‍ നിന്ന് വലിയ തോതില്‍ ആയുധം, ലഹരി കടത്തുകള്‍ക്കായി വലിയ തോതില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പൂഞ്ചില്‍ നിന്ന് ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു. 44 കിലോ ലഹരി മരുന്നാണ് സൈന്യവും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്