പ്രതീകാത്മക ചിത്രം 
India

ജമ്മുവില്‍  ഡ്രോണ്‍ വെടിവെച്ചിട്ടു, അഞ്ചു കിലോ മാരക സ്‌ഫോടക വസ്തു; ഹെക്‌സാകോപ്റ്ററെന്ന് സുരക്ഷാ സേന

ജമ്മു കശ്മീരില്‍ മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ സുരക്ഷാസേന വെടിവെച്ച് വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ സുരക്ഷാസേന വെടിവെച്ച് വീഴ്ത്തി. അതിര്‍ത്തിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകത്ത് കനചാക് പ്രദേശത്താണ് മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷാസേന വെടിവെച്ചിടുകയായിരുന്നു. 

വെടിവെച്ചിട്ടത് ഹെക്‌സാകോപ്റ്ററാണ് എന്ന് തിരിച്ചറിഞ്ഞതായി സുരക്ഷാ സേന അറിയിച്ചു. ഹെക്‌സാകോപ്റ്ററില്‍ നിന്ന് അഞ്ചു കിലോഗ്രാം സ്ഫോടക വസ്തുവാണ് പിടിച്ചെടുത്തത്. മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ കനചാക് പ്രദേശത്ത് കണ്ടെത്തിയെന്നും തുടര്‍ന്ന് വെടിവെച്ച് വീഴ്ത്തിയതായും ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. 

 ബുധനാഴ്ച ജമ്മു കശ്മീരിലെ സത്വാരി പ്രദേശത്തും സമാനമായ ഡ്രോണ്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു വ്യോമത്താവളത്തിന് സമീപം പറന്ന ഡ്രോണ്‍ എന്‍എസ്ജിയുടെ ഡ്രോണ്‍ വേധ സംവിധാനത്തിന്റെ റഡാറില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ മാസം ജമ്മു വ്യോമത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് എന്‍എസ്ജി ഡ്രോണ്‍ വേധ സംവിധാനം പ്രദേശത്ത് വിന്യസിച്ചത്. ഡ്രോണ്‍ ആക്രമണത്തിന് ശേഷം നിരവധി തവണയാണ് ജമ്മു കശ്മീരില്‍ ഡ്രോണുകള്‍ പറക്കുന്നത് സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്

Today's Rashi Phalam November 17 | സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ അവസരം, യാത്രയിൽ ജാഗ്രത പുലർത്തുക

'ജയിലില്‍നിന്ന് ജീവനോടെ തിരിച്ചെത്തിയേക്കില്ല'; ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യതയെന്ന് ഇമ്രാന്‍ ഖാന്‍

വെള്ളായണിയില്‍ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍; ചാല സ്വര്‍ണക്കവര്‍ച്ചയില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്തി

രാജീവും സോണിയയും ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റില്‍ കാമുകിക്കൊപ്പം രാഹുല്‍ ഗാന്ധി; 'പക്ഷേ, ആ ഭക്ഷണം നിരാശപ്പെടുത്തി'