സിസിടിവി സ്ക്രീൻഷോട്ട് 
India

ലോഡ് നിറച്ച ട്രക്കുമായി മദ്യലഹരിയിൽ പാച്ചിൽ, ബൈക്കുകൾക്കു മേലേ പാഞ്ഞുകയറി, മൂന്നു മരണം; വിഡിയോയിൽ കുടുങ്ങി 

അരിച്ചാക്കുകളുമായി വന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: അമിതവേഗത്തിൽ വന്ന ട്രക്ക് ജയ്പൂർ-ഡൽഹി റോഡിൽ മൂന്ന് പേരുടെ ജീവനെടുത്തു. പാഞ്ഞെത്തിയ ട്രക്ക് മൂന്ന് ബൈക്ക് യാത്രികർക്ക് മുകളിലൂടെ കുതിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപകടം നടന്നത്. ഈദ്​ഗാഹ് ഫ്ലൈഓവറിനടുത്തുള്ള ജയ്പൂരിലെ തിരക്കേറിയ ബ്രഹ്മപുരി പ്രദേശത്തായിരുന്നു ദാരുണമായ സംഭവം. രാജ്കുമാർ, ലാൽചന്ദ്, മുഹമ്മ​ദ് സലാം എന്നിവരാണ് മരിച്ചത്. ഹരിയാന സ്വദേശിയാണ് ട്രക്ക് ഡ്രൈവർ. 

ട്രക്ക് ഡ്രൈവർ നിയന്ത്രണംവിട്ട് വാഹനമോടിക്കുന്നതിന്റെയും നടുറോഡിൽ ബൈക്ക് യാത്രികർക്ക് മേലെ പായുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. അരിച്ചാക്കുകളുമായി വന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ തിടുക്കത്തിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി. ഡ്രൈവർ മദ്യപിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

SCROLL FOR NEXT