പ്രതീകാത്മക ചിത്രം 
India

മദ്യപിച്ചെത്തി; 35കാരന്‍ ബെല്‍റ്റ് ഊരി ഭാര്യയെ അടിച്ചുകൊന്നു; അറസ്റ്റ്

യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ട: മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ രാകേഷ് മീനയാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലയിലാണ് സംഭവം. 

പൊലീസ് പറയുന്നത് ഇങ്ങനെ; യുവാവിന്റെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ 31 കാരി വിമല ഭായിയെ ശനിയാഴ്ചയാണ് ജാല്‍വാറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ അവര്‍ മരണത്തിന് കീഴടങ്ങി. പ്രതി ലെതര്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പൊലീസ് പറയുന്നു. 

യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ രാകേഷിനെ ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ലക്ഷ്ണ്‍ സിങ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍