Eve_teasing 
India

പൂവാലശല്യം ചോദ്യം ചെയ്തു; മദ്യക്കുപ്പി കൊണ്ട് പെണ്‍കുട്ടിയുടെ തലയ്ക്കടിച്ചു; കേസ്

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു.

Author : സമകാലിക മലയാളം ഡെസ്ക്

കാന്‍പൂര്‍: പൂവാലശല്യം ചോദ്യം ചെയ്ത പെണ്‍കുട്ടിക്ക് മദ്യപാനികളുടെ മര്‍ദ്ദനം. കാന്‍പൂരിലെ ഗോവിന്ദനഗറിലാണ് സംഭവം. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ അയല്‍വാസിയെയും ഇവര്‍ മര്‍ദ്ദിച്ചു.

കുപ്പികൊണ്ട് തലയ്ക്കടിച്ചായിരുന്നു ഇവരുടെ ആക്രമണം. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. പ്രതികള്‍ക്കെതിരെ ഐപിസി 294, 323, 504 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിട്ടും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയതെന്ന് ആക്ഷേപം ഉണ്ട്. 

മോമോസ് കഴിക്കാനായി പോയപ്പോള്‍ ഒരു കൂട്ടം മദ്യപാനികള്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോഴാണ് കുപ്പി കൊണ്ട് ഇവര്‍ തലയ്ക്കടിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍