പ്രതീകാത്മക ചിത്രം 
India

മക്കളെയും ഭാര്യയെയും കഴുത്തറുത്ത് കൊന്നു; പിന്നാലെ വിഷം കഴിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍

യുവതിയെയും മൂന്ന് മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: യുവതിയെയും മൂന്ന് മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഭര്‍ത്താവ് ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച കുശിനഗര്‍ ജില്ലയിലെ കുട്‌വ ഗ്രാമത്തിലാണ് സംഭവം.

ജിതേന്ദ്ര കുശ് വാലയാണ് മക്കളെയും ഭാര്യയെയും വെട്ടിക്കൊന്നത്. എട്ടിനും നാലിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ കൊലപ്പെടുത്തി. പിന്നീട് ഇയാള്‍ വിഷം കഴിക്കുകയായിരുന്നു. 

നാല് മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ മദ്യത്തിനടിമയാണെന്നും പൊലീസ് വ്യക്തമാക്കി. ലീലാവതി (31), ആകാശ് (8) വികാസ് (6) നിഖില്‍ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ജിതേന്ദ്രയുടെ ഭിന്നശേഷിക്കാരിയായ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. തിരികെ വന്നപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പുറത്ത് നിന്ന് നോക്കിയപ്പോള്‍ മുറിയിലെ മൃതദേഹങ്ങള്‍ കണ്ട് അവള്‍ ഞെട്ടി.

ജിതേന്ദ്ര തറയില്‍ കിടക്കുകയായിരുന്നു, ഭാര്യ അയാളുടെ സമീപത്തുമായിരന്നു. ഇവര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ സമീപവാസികള്‍ വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മുറിയിലാകെ രക്തം ഉണ്ടായിരുന്നതായി രാത്രി ഭക്ഷണത്തിന് ശേഷമാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.  

ഞായറാഴ്ച രക്ഷാബന്ധന് പിന്നാലെ ജിതേന്ദ്ര ഭാര്യാമാതാവിനെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. മദ്യപാന ശീലം ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇയാള്‍ക്ക് കടബാധ്യതയുള്ളതായും അയല്‍വാസികള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

SCROLL FOR NEXT