ഫയല്‍ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി/ 
India

'എംപിമാരുടെ മക്കള്‍ക്കു സീറ്റു കിട്ടിയില്ലെങ്കില്‍ അതിനു കാരണം ഞാനാണ്'; ബിജെപി യോഗത്തില്‍ മോദി

കുടുംബ വാഴ്ചയ്‌ക്കെതിരായ പോരാട്ടം സംഘടനയില്‍നിന്നു തന്നെ തുടങ്ങണമെന്ന് മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുടുംബ വാഴ്ച ജനാധിപത്യത്തിനു ഭീഷണിയെന്നും അതിനെതിരെ പൊരുതേണ്ടതുണ്ടെന്നും ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു ജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

കുടുംബ വാഴ്ചയ്‌ക്കെതിരായ പോരാട്ടം സംഘടനയില്‍നിന്നു തന്നെ തുടങ്ങണമെന്ന് മോദി പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചില പാര്‍ട്ടി എംപിമാരുടെ മക്കള്‍ക്കു ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അതിനു കാരണം താനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മണ്ഡലത്തില്‍ ബിജെപിക്കു കുറഞ്ഞ വോട്ടു കിട്ടിയ നൂറു ബൂത്തുകള്‍ കണ്ടെത്തി കാരണങ്ങള്‍ പരിശോധിക്കാന്‍ എംപിമാരോട് മോദി നിര്‍ദേശിച്ചു. ചെറിയ പിഴവുകള്‍ പോലും പരിഹരിച്ചു മുന്നോട്ടുപോവണമെന്ന് യോഗത്തില്‍ മോദി പറഞ്ഞു. വലിയ വിജയം ഒരുക്കിയ പ്രവര്‍ത്തനത്തിന് മോദി എംപിമാര്‍ക്കു നന്ദി പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത മനോജ് തിവാരി അറിയിച്ചു. 

ദ കശ്മീര്‍ ഫയല്‍സ് പോലെയുള്ള സിനിമകള്‍ കൂടുതല്‍ നിര്‍മിക്കപ്പെടണമെന്ന് മോദി അഭിപ്രായപ്പെട്ടു. യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യൂക്രൈനിലെ ഒഴിപ്പിക്കല്‍ നടപടികള്‍ വിശദീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

ആത്മീയാചാര്യൻ മുനി നാരായണ പ്രസാദ് അന്തരിച്ചു, കോസ്റ്റ് ​ഗാർഡിന് വീഴ്ച, അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

ശബരിമലയ്ക്ക് മുകളില്‍ ഹെലിക്കോപ്റ്റർ, കോസ്റ്റ് ​ഗാർഡിന് വീഴ്ച, പൊന്നമ്പലമേടില്‍ 200 മീറ്ററിന് താഴ്ന്ന് പറക്കുന്നത് അനുവദനീയമല്ല; റിപ്പോർട്ട്

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്ക് മുന്നില്‍ മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

SCROLL FOR NEXT