ധനുഷ് 
India

ബിസിനസില്‍ വരുമാനം കുറഞ്ഞു, ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണം കവര്‍ന്നു; ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍

പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവര്‍ന്നത്.

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്ന് ആഭരണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷ് (27) ആണ് റെയ്‌സ് കോഴ്‌സ് പൊലീസിന്റെ പിടിയിലായത്.

കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്ന ധനുഷ്. ബിസിനസില്‍നിന്ന് വരുമാനം കുറഞ്ഞതിനെത്തുടര്‍ന്നാണു ഡേറ്റിങ് ആപ്പ് വഴി വിവാഹിതരായ യുവതികളെ പരിചയപ്പെട്ട് തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവര്‍ന്നത്. ഈ മാസം രണ്ടിന് യുവതിയെ വിളിച്ചുവരുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. ഡേറ്റിങ് ആപ്പില്‍ തരുണ്‍ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ സുഹൃത്തിനൊപ്പം യുവതിയെ ഭീഷണിപ്പെടുത്തി 3 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. മൊബൈല്‍ വഴി 90,000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നില്‍ ഇറക്കിവിടുകയായിരുന്നു.

രാത്രി 11നു ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കാനാവില്ലെന്നു യുവതി അറിയിച്ചതോടെ അടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തു നല്‍കി. യുവതി സഹോദരിയെ ഫോണില്‍ വിളിക്കുകയും സഹോദരിയെത്തി യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നല്‍കുകയുമായിരുന്നു. ആപ്പിലെ പേരു വച്ചു നടത്തിയ അന്വേഷണത്തിലാണു ധനുഷിനെ കണ്ടെത്തിയത്.

Dhanush, son of Dindigul DYSP, arrested in Coimbatore for robbing a woman met on a dating app

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലിക്ക് സ്‌ഫോടനം പ്ലാൻ ചെയ്തെങ്കിലും നടന്നില്ല, റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

'ഒന്നും മറക്കില്ല രാമാ...!'; എമ്പുരാനേയും ആരാധകരേയും പറഞ്ഞത് തിരിച്ചടിച്ചു; 'ബോയ്‌കോട്ട് മേജര്‍ രവി' ട്രെന്റിങ്ങില്‍

155 സിസി, ഒന്നര ലക്ഷം രൂപ വില; യമഹയുടെ 'കരുത്തന്‍', എക്‌സ്എസ്ആര്‍155 വിപണിയില്‍

ആരുമറിയാതെ പുറത്തുപോകും, പലരും കാണാന്‍ വരും; ഡോക്ടർ ഷഹീന്റേത് വിചിത്ര പെരുമാറ്റമെന്ന് സഹപ്രവർത്തകർ

ദേശീയ ടീമിലേക്ക് പരിഗണിക്കണോ?, ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ് ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം

SCROLL FOR NEXT