ചരിത്രമെഴുതി ബിഹാര്‍; രേഖപ്പെടുത്തിയത് 1951ന് ശേഷമുള്ള ഉയര്‍ന്ന പോളിങ്; 71 ശതമാനം വനിതകള്‍ വോട്ട് ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ആദ്യഘട്ടത്തില്‍ 65.08 ശതമാനവുംരണ്ടാംഘട്ട വോട്ടെടുപ്പില്‍ 68.76 ശതമാനം പോളിങും ഉള്‍പ്പടെ 66.91 ശതമാനം രേഖപ്പെടുത്തിയതായും 1951 ന് ശേഷമുള്ള ഉയര്‍ന്ന പോളിങാണ് ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. 71 ശതമാനം വനിതകള്‍ വോട്ട് ചെയ്തപ്പോള്‍ 62 ശതമാനം പുരുഷന്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, ബിഹാറില്‍ നിതീഷ് കുമാറിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 130ലേറെ സീറ്റുകളാണ് എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. നാല് എക്‌സിറ്റ് പോളുകള്‍ മാത്രമാണ് ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത്. അതേസമയം, പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ ചലനമുണ്ടാക്കില്ലെന്നാണ് പ്രവചനം.
എന്‍ഡിഎ സഖ്യം അധികാരത്തില്‍ തുടരുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോളിലെ പ്രവചനം. 133-159 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 2 മുതല്‍ 5 വരെ സീറ്റ് നേടും. ജന്‍ സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ മാത്രമേ ലഭിക്കു എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
മാട്രിസ് എക്‌സിറ്റ് പോളില്‍ 167 സീറ്റ് വരെ നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തും. 70 മുതല്‍ 90 വരെ സീറ്റ് മാത്രമാണ് ഇന്ത്യാ സഖ്യത്തിന് ലഭിക്കുക. പിമാര്‍ക്യു എക്‌സിറ്റ് പോളില്‍ 142-162 സീറ്റോടെയാണ് എന്‍ഡിഎ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്. ഇന്ത്യാ സഖ്യം 80-98 സീറ്റിലൊതുങ്ങും. 138വരെ സീറ്റുകളാണ് ചാണക്യ സ്ട്രാറ്റജീസിന്റെ പോളില്‍ എന്‍ഡിഎക്ക് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 100-108 സീറ്റ് നേടും.
122 മണ്ഡലങ്ങളിലായിരുന്നു രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്. നവംബര്‍ 6ന് 121 മണ്ഡലങ്ങളില്‍ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനമായിരുന്നു പോളിങ്. ആകെ 243 മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. കേവലഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. 2020ല്‍ എന്‍ഡിഎ സഖ്യം 125 സീറ്റു നേടിയാണ് അധികാരത്തിലെത്തിയത്. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടെയും നേതൃത്വത്തില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിന് 110 സീറ്റാണ് അന്ന് നേടാനായത്.
66.91% voter turnout overall; Highest since 1st Bihar elections in 1951
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

