earthquake ഫയൽ
India

ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു ആളുകൾ ഇറങ്ങിയോടി

അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടർച്ച

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ചില ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം. അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെയാണ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ചില പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ കേന്ദ്രം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഡൽഹി- എൻ‌സി‌ആറിലും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. വീടുകളിൽ നിന്നും ഓഫീസ് കെട്ടിടങ്ങളിൽ നിന്നും ആളുകൾ ഇറങ്ങിയോടി. രാത്രി 9.50 ഓടെ രേഖപ്പെടുത്തിയ ഭൂചലനം നോയിഡ, ചണ്ഡീഗഡ്, പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗർ, ഉധംപുർ തുടങ്ങി നിരവധി നഗരങ്ങളിലും അനുഭവപ്പെട്ടു.

ഭൂചലനം ഏതാനും നിമിഷങ്ങൾ നീണ്ടുനിന്നതായും വീട്ടുപകരണങ്ങൾ ഇളകിമറിഞ്ഞതായും ജനങ്ങൾ വ്യക്തമാക്കി. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇസ്ലാമബാദ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ, ഖൈബർ പഖ്തൂൺഖ്വ, പെഷവാർ ഉൾപ്പെടെയുള്ള പാകിസ്ഥാനിലെ നിരവധി നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.

Strong earthquake tremors were felt across Delhi-NCR and several parts of North India on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'കട്ട പ്രതികാരം' കാണണോ? ഇഷാന്റെ 'മാസ്' ബാറ്റിങ്, 'വിസിൽപ്പോട്' കളിയാക്കൽ, പുറത്തു പോകാൻ കൈ ആം​ഗ്യം! (വിഡിയോ)

പെന്‍ഷനാവുന്നവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട!, വരുമാനം കൂട്ടാം; എന്‍പിഎസില്‍ പുതിയ ഇന്‍കം സ്‌കീം, വിശദാംശങ്ങള്‍

'അനിയനെ ഭാര്യ തല്ലി, അവള്‍ കുഞ്ഞുമായി പോയ അന്ന് അവന്‍ ആത്മഹത്യ ചെയ്തു; രവിയെ എനിക്ക് മനസിലാകും'; പിന്തുണച്ച് റീഹാന

അപ്പനിൽ നിന്ന് മക്കൾക്ക് കിട്ടുന്ന 5 സ്വഭാവ സവിശേഷതകൾ

SCROLL FOR NEXT