ഫയല്‍ ചിത്രം 
India

അജിത് പവാറിന്റെയും ഭാര്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും ഭാര്യയുടെയും സ്വത്ത് കണ്ടുകെട്ടി. 65 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി.

സത്താറയിലെ ജരന്ധേശ്വര്‍ സഹകാരി ഷുഗര്‍ മില്‍ ആണ് ഇ.ഡി കണ്ടുകെട്ടിയത്. ഭൂമി, കെട്ടിടങ്ങള്‍, പ്ലാന്റ്, യന്ത്രസാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെ 65.75 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്. 

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 2010ല്‍ നടത്തിയ ലേലത്തില്‍, നിബന്ധനകള്‍ പാലിക്കാതെയും വിപണവിലയിലും കുറഞ്ഞ തുകയ്ക്കുമാണ് ജരന്ധേശ്വര്‍ സഹകാരി ഷുഗര്‍ മില്‍ വില്‍പന നടത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. ഇക്കാലത്ത് അജിത് പവാര്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. അജിത് പവാറിനു വേണ്ടിയാണ് ലേലത്തില്‍ തിരിമറി നടത്തിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മുംബൈ പൊലീസ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT