ഫയല്‍ ചിത്രം 
India

'ഓഫീസിലെത്തി കേസ് രേഖകള്‍ മോഷ്ടിച്ചു'; തമിഴ്‌നാട്ടില്‍ ഇ ഡി- വിജിലന്‍സ്‌പോര്

വിജിലന്‍സ് ഓഫീസില്‍ അതിക്രമിച്ച് കയറി കേസ് രേഖകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് തമിഴ്നാട് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ശങ്കര്‍ ജിവാളിനാണ് ഇ ഡി പരാതി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മധുരയിലെ ഇ ഡി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് വിജിലന്‍സിനെതിരെ പൊലീസില്‍ പരാതി നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൈക്കൂലി കേസില്‍ ഇ ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിജിലന്‍സ്, അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥന്‍ ജോലി ചെയ്തിരുന്ന മധുര ഓഫീസില്‍ എത്തി പരിശോധന നടത്തിയത്. 

വിജിലന്‍സ് നടപടി നിയമവിരുദ്ധവും  ദുഷ്ടലാക്കൊടെയുളളതുമാണെന്നും പല പ്രധാന കേസുകളുടെയും ഫയല്‍ മോഷ്ടിച്ചുവെന്നും ഇ ഡി പാരാതിയില്‍ ആരോപിച്ചു. വിജിലന്‍സ് ഓഫീസില്‍ അതിക്രമിച്ച് കയറി കേസ് രേഖകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് തമിഴ്നാട് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ശങ്കര്‍ ജിവാളിനാണ് ഇ ഡി പരാതി നല്‍കിയത്.

ഡിണ്ടിഗല്‍ മധുര ദേശീയപാതയില്‍ കഴിഞ്ഞ ദിവസം രാവിലെ 9 മണിക്കാണ് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ അങ്കിത് തിവാരി പിടിയിലായത്. ഡിണ്ടിഗല്‍ സ്വദേശിയായ ഡോക്ടര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു വാങ്ങാനെത്തിയപ്പഴായിരുന്നു അറസ്റ്റ്. ഔദ്യോഗിക വാഹനത്തില്‍ ഇരുന്ന് 20 ലക്ഷം രൂപ കൈപറ്റിയതിന് പിന്നാലെ വിജിലന്‍സ് സംഘമെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ഇയാളുടെ വീട്ടിലും മധുരയിലെ ഇഡി സബ് സോണല്‍ ഓഫീസിലും പരിശോധന വിജിലന്‍സ് പരിശോധന നടത്തുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും