കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ ചീമുട്ടയെറിഞ്ഞ് ആക്രമണം. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തിലെ റെസ്റ്റോറന്റില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ മഹുവ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് പുറത്ത് ഒരുസംഘം ആളുകള്‍ ജനല്‍ച്ചില്ലുകളിലേക്ക് മുട്ടയെറിയുന്നത് വിഡിയോയില്‍ കാണാം. പൊലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു ആക്രമണമെന്ന് മഹുവ എക്‌സില്‍ കുറിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ബിജെപി ഗുണ്ടകളാണ് പിന്നിലെന്ന് ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളോട് ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates