അഖിലേഷ് യാദവ്  ഫയൽ
India

യുപിയില്‍ നാടകീയ നീക്കങ്ങള്‍, എട്ട് എസ്പി അംഗങ്ങളുടെ വോട്ട് ബിജെപിക്ക്? രാജ്യസഭ വോട്ടെടുപ്പിന് തൊട്ടുമുമ്പ് എസ്പി ചീഫ് വിപ്പ് രാജിവെച്ചു

ഉത്തര്‍പ്രദേശില്‍ ബിജെപി എട്ട് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നാടകീയ നീക്കങ്ങള്‍. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ പദവി രാജിവെച്ചു. എസ്പി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചീഫ് വിപ്പിന്റെ രാജി. റായ് ബറേലിയിലെ ഉന്‍ചഹാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മനോജ് പാണ്ഡെ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമാജ് വാദി പാര്‍ട്ടിയുടെ എട്ട് എംഎല്‍എമാര്‍ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് സൂചന. ക്രോസ് വോട്ടിങ് ഭീതിക്കിടെ, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ക്കായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്നലെ നടത്തിയ അത്താഴ വിരുന്നില്‍ നിന്നും എട്ട് എംഎല്‍എമാര്‍ വിട്ടു നിന്നിരുന്നു. ഉത്തര്‍പ്രദേശിലെ 10 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ബിജെപി എട്ട് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. സമാജ് വാദി പാര്‍ട്ടി മൂന്നുപേരെയും. രണ്ടു പാര്‍ട്ടിയിലെയും എംഎല്‍എമാര്‍ കൂറുമാറാതെ, സാധാരണ നിലയില്‍ വോട്ട് രേഖപ്പെടുത്തിയാല്‍ ബിജെപിക്ക് ഏഴും സമാജ് വാദി പാര്‍ട്ടിക്ക് രണ്ടും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാകും. സമാജ് വാദി പാര്‍ട്ടി ക്യാമ്പില്‍ നിന്നുള്ള ക്രോസ് വോട്ടിലൂടെ എട്ടാമത്തെ സീറ്റ് ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ്, മുന്‍ എംപി ചൗധരി തേജ്വിര്‍ സിങ്, മുതിര്‍ന്ന നേതാവ് അമര്‍പാല്‍ മൗര്യ, മുന്‍ മന്ത്രി സംഗീത ബാലവന്ത്, പാര്‍ട്ടി വക്താവ് സുധാന്‍ഷു ത്രിവേദി, മുന്‍ എംഎല്‍എ സാധന സിങ്, മുന്‍ ആഗ്ര മേയര്‍ നവീന്‍ ജെയ്ന്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഇവര്‍ക്കു പുറമെ, എട്ടാമത്തെ സ്ഥാനാര്‍ത്ഥിയായി സഞ്ജയ് സേത്തിനെയും നിര്‍ത്തിയിട്ടുണ്ട്. സിനിമാനടി ജയാ ബച്ചന്‍, മുന്‍ ഐഎഎസ് ഓഫിസര്‍ അലോക് രഞ്ജന്‍, ദലിത് നേതാവ് ലാല്‍ സുമന്‍ എന്നിവരാണ് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്