പ്രതീകാത്മക ചിത്രം 
India

സര്‍ക്കാര്‍ സ്‌കൂളിലെ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണു; ഗുജറാത്തില്‍എട്ടുവയസ്സുകാരി മരിച്ചു

സര്‍ക്കാര്‍ സ്‌കൂളിന്റെ ഇരുമ്പ് തലയില്‍ വീണു എട്ടു വയസ്സുകാരി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദബാദ്: സര്‍ക്കാര്‍ സ്‌കൂളിന്റെ ഇരുമ്പ് തലയില്‍ വീണു എട്ടു വയസ്സുകാരി മരിച്ചു. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രാമപുര ഗ്രാമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം നടന്നത്.  തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച മരിച്ചു. 

സ്‌കൂളിന്റെ വമ്പന്‍ ഇരുമ്പുഗേറ്റ് ഇളകി സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 

പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഹമ്മദബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. കുട്ടിയുടെ മരണത്തില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദഹോദ് റൂറല്‍ പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT