തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫയല്‍
India

ജാതി, മതം, ഭാഷ എന്നിവ അടിസ്ഥാനപ്പെടുത്തി വോട്ട് തേടരുത്:തെരഞ്ഞെടുപ്പ് കമ്മീഷന്‍

വ്യക്തിഹത്യ നടത്തുന്നതോ സമൂഹത്തെ ഭിന്നിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ പാടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് തേടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിലുള്ളത്.

ജാതി,സാമുദായിക വികാരങ്ങള്‍ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങള്‍, വ്യാജപ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ എന്നിവ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ധാര്‍മ്മികവും മാന്യവുമായ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വ്യക്തിഹത്യ നടത്തുന്നതോ സമൂഹത്തെ ഭിന്നിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ പാടില്ല. സാമൂഹിക മാധ്യമത്തിലും ഇത്തരം മാനദ്ണ്ഡങ്ങള്‍ പാലിക്കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാതൃകാപെരുമാറ്റച്ചട്ട ലംഘനം ഒരുതരത്തിലും അനുവദിക്കില്ല. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി ഒരു തരത്തിലുള്ള ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും