തെരഞ്ഞെടുപ്പ് തീയതി ഇന്ന് /ഫയല്‍ 
India

യുപി അടക്കം അഞ്ചു നിയമസഭകളിലേക്കു തെരഞ്ഞെടുപ്പ്: തീയതി ഇന്ന്

ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി ഇന്നറിയാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി ഇന്നറിയാം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉച്ചയ്ക്ക് മൂന്നരയ്ക്ക് തീയതികള്‍ പ്രഖ്യാപിക്കും.

ഉത്തര്‍പ്രദേശിനു പുറമേ ഗോവ, പഞ്ചാബ്, മണിപ്പുര്‍, ഉത്തരാഖണ്ഡ്  എന്നീ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ്. 

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബിജപിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇന്നു തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിക്കുന്നതിന് ഒപ്പം പ്രചാരണത്തിന് കടുത്ത കോവിഡ് മാനദണ്ഡങ്ങളും കമ്മിഷന്‍ നിര്‍ദേശി്‌ച്ചേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി