ജീപ്പിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാനയുടെ ദൃശ്യം 
India

ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ഒടുവില്‍- വീഡിയോ 

വനത്തില്‍ സഞ്ചാരികളുമായി എത്തിയ ജീപ്പിനെ പിന്തുടരുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

നത്തിലെ കാഴ്ചകള്‍ കാണാന്‍ പോകുമ്പോള്‍ വന്യമൃഗങ്ങള്‍ക്ക് യാതൊരുവിധ ശല്യവും ഉണ്ടാക്കരുതെന്നാണ് നിര്‍ദേശം. നിര്‍ദേശം ലംഘിച്ച് മറ്റുള്ളവരുടെ മുന്നില്‍ 'ആളാകാന്‍' ചിലര്‍ അതിസാഹസികതയ്ക്ക് മുതിരുന്നതും തമാശ കാണിക്കുന്നതും പലപ്പോഴും വന്യമൃഗങ്ങളുടെ പ്രകോപനത്തിന് കാരണമാകാറുണ്ട്. ഇത്തരം പെരുമാറ്റം മൂലം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ചില സമയങ്ങളില്‍ ഭാഗ്യം കൊണ്ട് മാത്രമാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്.

ഇപ്പോള്‍ വനത്തില്‍ സഞ്ചാരികളുമായി എത്തിയ ജീപ്പിനെ പിന്തുടരുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. തലനാരിഴയ്ക്കാണ് ജീപ്പിലുള്ളവര്‍ രക്ഷപ്പെട്ടത്. ഡ്രൈവറുടെ മനോധൈര്യം ഒന്നുകൊണ്ടുമാത്രമാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്.

കാട്ടാന പാഞ്ഞടുക്കുമ്പോള്‍ പിന്നിലേക്ക് അതിവേഗത്തില്‍ ജീപ്പ് ഓടിച്ചാണ് ഡ്രൈവര്‍ എല്ലാവരെയും രക്ഷിച്ചത്. അല്‍പ്പം നേരം മനസ് പതറിപ്പോയിരുന്നെങ്കില്‍ വലിയ ആപത്ത് തന്നെ സംഭവിക്കുമായിരുന്നു. മനസാന്നിധ്യം കൈവിടാതെ വാഹനം ഓടിച്ചത് കൊണ്ടാണ് സഞ്ചാരികളെ രക്ഷിക്കാന്‍ ഡ്രൈവര്‍ക്ക് സാധിച്ചത്.കര്‍ണാടകയിലെ കബനിയിലാണ് സംഭവം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

SCROLL FOR NEXT