കുത്തൊഴുക്കില്‍ ഒലിച്ചുപോയ കൊമ്പനാന, ട്വിറ്റര്‍ 
India

കുത്തൊഴുക്കില്‍ കൊമ്പന്‍ നദിയില്‍ കുടുങ്ങി; രക്ഷിക്കാനെത്തിയ ബോട്ട്  മറിച്ചിട്ടു, മൂന്ന് പേരെ കാണാനില്ല- വീഡിയോ 

ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയ കൊമ്പനാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയ കൊമ്പനാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, രക്ഷാസംഘം സഞ്ചരിച്ച ബോട്ടിനെ കൊമ്പനാന ആക്രമിക്കുകയായിരുന്നു. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ഒലിച്ചുപോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആറുപേരില്‍ മൂന്ന് പേരെ രക്ഷിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.

ഇന്ന് രാവിലെ മുണ്ടാലിയിലാണ് സംഭവം. കൊമ്പനാന ഒലിച്ചുപോയത് അറിഞ്ഞ് രക്ഷിക്കാനെത്തിയതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പത്തംഗ സംഘം. മുണ്ടാലി പാലത്തിന് സമീപമാണ് കൊമ്പനാനയെ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. കൊമ്പനാനയുടെ ചിന്നംവിളി കേട്ട് പ്രദേശവാസികളാണ് അഗ്നിശമന സേനയെ അറിയിച്ചത്. 

ആനക്കൂട്ടത്തില്‍ നിന്ന് കൊമ്പനാന കൂട്ടം തെറ്റുകയായിരുന്നു. പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുത്തൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഒലിച്ചുപോയ ആന പാലത്തിന് സമീപം കുടുങ്ങി കിടക്കുന്നതാണ് ദൗത്യസംഘം കണ്ടത്.

ആനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പേടിച്ച് ഭയന്ന കൊമ്പന്‍ ബോട്ട് ആക്രമിക്കുകയായിരുന്നു. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ആറുപേരാണ് ഒലിച്ചുപോയത്. ഇതില്‍ മൂന്ന് പേരെ രക്ഷിച്ചു. അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ശ്രമവും ഒപ്പം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT