നടുറോഡില്‍ നിലയുറപ്പിച്ച് കാട്ടാന 
India

നടുറോഡില്‍ നിലയുറപ്പിച്ച് കാട്ടാന, കൂസലില്ലാതെ സ്‌കൂട്ടര്‍ ഓടിച്ച് യുവാവ്, പിന്നെ സംഭവിച്ചത് - വീഡിയോ 

പര്‍വീണ്‍ കാസ് വാനാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടുറോഡില്‍ നിലയുറപ്പിച്ച ആനയെ കണ്ടാല്‍ സാധാരണയായി വാഹനങ്ങള്‍ നിര്‍ത്തിയിടുകയാണ് പതിവ്. ആന റോഡ് മുറിച്ചുകടന്ന് അപ്പുറത്ത് എത്തി സുരക്ഷിതമാണ് എന്ന് കണ്ടാല്‍ മാത്രമാണ് വാഹനങ്ങള്‍ കടന്നുപോകാറ്. ഇപ്പോള്‍ നടുറോഡില്‍ കാട്ടാന നില്‍ക്കുന്നത് കണ്ടിട്ടും അരികിലൂടെ വാഹനം ഓടിച്ച് കടന്നുപോകാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ യാത്രികന് സംഭവിച്ചതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പര്‍വീണ്‍ കാസ് വാനാണ് വീഡിയോ പങ്കുവെച്ചത്. നടുറോഡില്‍ നില്‍ക്കുകയാണ് കാട്ടാന. കാട്ടാനയെ കണ്ട് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈസമയത്ത് എതിര്‍വശത്ത് നിന്ന് വന്ന സ്‌കൂട്ടര്‍ യാത്രികന്‍ അരികിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ആനയെ കടന്നുപോയി അല്‍പ്പദൂരം കഴിയും മുന്‍പ് തന്നെ നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ വീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്.മുഖമടിച്ചാണ് യുവാവ് വീണത്. ഇത് ശ്രദ്ധയില്‍പ്പെട്ട ആന യുവാവിനെ നോക്കിനില്‍ക്കുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT