-
India

അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു, ഇന്ദിരാഗാന്ധി അത് അംഗീകരിച്ചതാണ് : പി ചിദംബരം

50 വര്‍ഷം കഴിഞ്ഞ് അടിയന്തരാവസ്ഥയുടെ അവകാശങ്ങളും തെറ്റുകളും ചര്‍ച്ച ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണ്?

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ തെറ്റായിപ്പോയെന്നും, ഇക്കാര്യം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അംഗീകരിച്ചതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 25 'സംവിധാന്‍ ഹത്യ ദിവസ്' ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന.

എന്തുകൊണ്ടാണ് ബിജെപി 18-ാം നൂറ്റാണ്ടിലേക്കോ 17-ാം നൂറ്റാണ്ടിലേക്കോ മടങ്ങാത്തതെന്ന് പി ചിദംബരം ചോദിച്ചു. ഇന്ന് ജീവിക്കുന്ന ഇന്ത്യക്കാരില്‍ 75 ശതമാനവും 1975ന് ശേഷം ജനിച്ചവരാണ്. അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു, അത് ഇന്ദിരാഗാന്ധി അംഗീകരിച്ചതാണ്. ഞങ്ങള്‍ ഭരണഘടന ഭേദഗതി ചെയ്തു. അടിയന്തരാവസ്ഥ അത്ര എളുപ്പത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ചിദംബരം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭൂതകാലത്തില്‍ നിന്ന് ഞങ്ങള്‍ പാഠങ്ങള്‍ പഠിച്ചു. 50 വര്‍ഷം കഴിഞ്ഞ് അടിയന്തരാവസ്ഥയുടെ അവകാശങ്ങളും തെറ്റുകളും ചര്‍ച്ച ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണ്?. പി ചിദംബരം ചോദിച്ചു. ജൂണ്‍ 25 സംവിധാന്‍ ഹത്യ ദിവസ് ആയി പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. മോദി ഭരിക്കുന്ന 10 വര്‍ഷവും കോണ്‍സ്റ്റിറ്റിയൂഷന്‍ മര്‍ഡര്‍ ദിവസ് ആണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT