India

കനത്ത ഏറ്റുമുട്ടല്‍ ; ഡല്‍ഹിയില്‍ ആയുധങ്ങളുമായി അഞ്ചുപേര്‍ പിടിയില്‍

ഭീകരസംഘടനയ്ക്ക് വേണ്ടി മയക്കുമരുന്ന് കടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ ഭീകരസംഘടനയുമായി ബന്ധമുള്ള അഞ്ചുപേരെ പൊലീസ് പിടികൂടി. ഡല്‍ഹി ഷക്കര്‍പൂര്‍ മേഖലയില്‍ നിന്നാണ് ഇവരെ ഏറ്റുമുട്ടലിനൊടുവില്‍ കീഴ്‌പ്പെടുത്തിയത്. പിടിയിലായവരില്‍ രണ്ടു പേര്‍ പഞ്ചാബുകാരും മൂന്നു പേര്‍ കശ്മീരികളുമാണെന്ന് പൊലീസ് അറിയിച്ചു. 

പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇവരെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സംശയമെന്ന് സ്‌പെഷല്‍ സെല്‍ ഡിസിപി പ്രമോദ് കുശ് വാഹ പറഞ്ഞു. ഭീകരസംഘടനയ്ക്ക് വേണ്ടി മയക്കുമരുന്ന് കടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. 

ഇവരില്‍ നിന്നും നിരവധി ആയുധങ്ങള്‍ അടക്കം കണ്ടെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും, ഏത് ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിസിപി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം