ഫയല്‍ ചിത്രം 
India

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; മൂന്നു മാവോയിസ്റ്റുകളെ വധിച്ചു

മഹാരാഷ്ട്രയിയെ ഗഡ്ചിരോളിയില്‍ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗഡ്ചിരോളി: മഹാരാഷ്ട്രയിയെ ഗഡ്ചിരോളിയില്‍ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ഗഡ്ചിരോളിയിലെ മാന്നേ രാജാറാം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. തലയ്ക്ക് 38 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

ഗ്രാമത്തില്‍ രഹസ്യ യോഗം നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ് സംഘത്തെ മാവോയിസ്റ്റുകള്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. 


മാവോയിസ്റ്റ് സംഘടനയുടെ പ്രധാനപ്പെട്ട മൂന്നു കമാന്‍ഡര്‍മാരാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍