സുപ്രീംകോടതി ഫയല്‍
India

സ്ത്രീധനം ചോദിച്ചില്ലെങ്കിലും ഭാര്യക്കെതിരായ ക്രൂരതക്കുറ്റം നിലനില്‍ക്കും: സുപ്രീംകോടതി

സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഐപിസിയിലെ 498 എ കുറ്റം നിലനില്‍ക്കുമെന്നും ജഡ്ജിമാരായ വിക്രംനാഥ്, പ്രസന്ന ബി വരാലെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രകടമായി സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്നതുകൊണ്ട് ഭാര്യയ്‌ക്കെതിരായ ക്രൂരതക്കുറ്റത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നേരിട്ട് സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ക്രൂരത സംബന്ധിച്ച കുറ്റം ഒഴിവാക്കുന്നതിനുള്ള കാരണമാകില്ല. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഐപിസിയിലെ 498 എ കുറ്റം നിലനില്‍ക്കുമെന്നും ജഡ്ജിമാരായ വിക്രംനാഥ്, പ്രസന്ന ബി വരാലെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

രണ്ട് തരത്തിലുള്ള ക്രൂരതയാണ് ഈ വകുപ്പിലുള്ളത്. ശാരീരികവും മാനസികുമായ ഹാനി വരുത്തുന്നതാണ് ഒന്നാമത്തേത്. വസ്തുവിലോ വിലപിടിപ്പുള്ള ഉറപ്പുപത്രമോ നിയമവിരുദ്ധമായി ആവശ്യപ്പെട്ടുകൊണ്ട് ഭാര്യയെ അവഹേളിക്കുന്നതാണ് രണ്ടാമത്തേത്. പ്രകടമായി സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്നതുകൊണ്ട് 498 എ വകുപ്പില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ കഴിയില്ല.

ഭര്‍ത്താവും ബന്ധുക്കളും മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഭാര്യയുടെ പരാതിയില്‍ ക്രിമിനില്‍ കേസെടുത്തതുമായി ബന്ധപ്പെട്ടതാണ് വിഷയം. അതിനെതിരെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടചി കേസ് റദ്ദാക്കി. സ്ത്രീധനം ആവശ്യപ്പെട്ടതായി പരാതിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വാദം. അതിനെതിരെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT