അനിൽ ഝാ കെജരിവാളിനൊപ്പം  എക്സ്
India

ഡൽ​​ഹിയിൽ വീണ്ടും കൂടുമാറ്റം; ബിജെപി വിട്ട് മുൻ എംഎൽഎ ആം ആദ്മി പാർട്ടിയിൽ

മുന്‍ എംഎല്‍എ അനില്‍ ഝായാണ് എഎപിയില്‍ ചേര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മന്ത്രി കൈലാഷ് ഗെഹലോട്ട് രാജിവെച്ചതിന് തൊട്ടുപിന്നാലെ ബിജെപി മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ എത്തിച്ച് ആം ആദ്മി പാര്‍ട്ടി. മുന്‍ എംഎല്‍എ അനില്‍ ഝായാണ് എഎപിയില്‍ ചേര്‍ന്നത്. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളാണ് അനില്‍ ഝായെ ഷാളും തൊപ്പിയും അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരി അസംബ്ലി മണ്ഡലത്തില്‍ നിന്നും അനില്‍ ഝാ രണ്ടുതവണ ബിജെപി എംഎല്‍എയായിട്ടുണ്ട്. ബിജെപി നേതൃത്വത്തോടും നയങ്ങളോടുമുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് അനില്‍ ഝാ പറയുന്നത്. താഴേത്തട്ടില്‍ ശക്തമായ സ്വാധീനമുള്ള നേതാവായ അനില്‍ ഝായുടെ വരവ് എഎപിക്ക് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് മന്ത്രിയായിരുന്ന കൈലാഷ് ഗെഹലോട്ട് രാജിവെച്ചത്. മന്ത്രിസ്ഥാനവും എഎപി പ്രാഥമിക അംഗത്വവും അദ്ദേഹം രാജിവെച്ചു. ശീഷ്മഹല്‍ പോലുള്ള വിവാദങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ഇനിയും വിശ്വസിക്കണോയെന്ന സംശയം ഉയര്‍ത്തുകയാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഗെഹലോട്ട് ആരോപിച്ചു. ഡല്‍ഹിയിലെ അതിഷി സര്‍ക്കാരില്‍ ഗതാഗതം, റവന്യൂ, നിയമ വകുപ്പുകളാണ് കൈലാഷ് ഗെഹലോട്ട് കൈകാര്യം ചെയ്തിരുന്നത്. കൈലാഷ് ​ഗെഹലോട്ട് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT