മൈസൂരു: ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്‍ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ആര്‍കെ കുല്‍ക്കര്‍ണി (82) എന്ന മുന്‍ ഐബി ഉദ്ദ്യോഗസ്ഥനെ പിന്നില്‍നിന്ന് ഇടിച്ചിട്ട് നിര്‍ത്താതെപോയി. മൈസൂര്‍ യൂണിവേഴ്‌സിറ്റി മാനസഗംഗോത്രി ക്യാമ്പസില്‍ സായാഹ്ന നടത്തത്തിനിറങ്ങിയതായിരുന്നു ആര്‍കെ കുല്‍ക്കര്‍ണി. ഇദ്ദേഹത്തെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.
സാധാരണ അപകടമാണ് നടന്നതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കാറിടിച്ചത് മനപൂര്‍വ്വമാണെന്ന് വ്യക്തമായി. ആര്‍കെ കുല്‍ക്കര്‍ണി നടന്നുപോകുന്നതിനിടെ വേഗത്തിലെത്തിയ കാര്‍ അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോകുന്നതാണ് വീഡിയോയിലുള്ളത്.
Mysuru: Fmr Intelligence Bureau (IB) officer R.N. Kulkarni (82) died after a speeding car hit him and sped away. He was on his routine evening walk in Manasagangothri campus. Police registered a hit-and-run case. As per the investigation, the case appears to be a planned murder. pic.twitter.com/InX9eofdy4
— Pinky Rajpurohit (ABP News)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates