മനോജ് പാട്ടീൽ/ചിത്രം: ഫേസ്ബുക്ക് 
India

'ബോളിവുഡ് നടൻ അപമാനിച്ചു'; മുൻ മിസ്റ്റർ ഇന്ത്യ ജീവനൊടുക്കാൻ ശ്രമിച്ചു, നില ഗുരുതരം 

2016 മിസ്റ്റർ ഇന്ത്യ മനോജ് പാട്ടീലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുൻ മിസ്റ്റർ ഇന്ത്യ മനോജ് പാട്ടീൽ (29) ജീവനൊടുക്കാൻ ശ്രമിച്ചു. ഓഷിവാരയിലെ വീട്ടിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. കൂപ്പർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് മനോജ് ഇപ്പോൾ.  

ഉറക്ക​ഗുളികകൾ കഴിച്ച ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മനോജിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. 

ഒരു ബോളിവുഡ് നടൻ തന്നെ അപമാനിച്ചെന്നും കായിക ജീവിതം തകർക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ച് അടുത്തിടെ മനോജ് പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം പരാതിയിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. ആശുപത്രിയിലെത്തി മനോജിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. 

2016ലാണ് മനോജ് പാട്ടീൽ മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT