രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കുന്നു 
India

അഗ്നീവീര്‍: ആര്‍എസ്എസ് ആശയമെന്ന് രാഹുല്‍ ഗാന്ധി

അഗ്നിവീര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിരമിച്ച സൈനികര്‍ ഞങ്ങളോട് പറഞ്ഞത് ഈ ആശയം ആര്‍എസ്എസില്‍ നിന്നും വന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇത് സൈന്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത് ആര്‍എസുംഎസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 

അഗ്നിവീര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിരമിച്ച സൈനികര്‍ ഞങ്ങളോട് പറഞ്ഞത് ഈ ആശയം ആര്‍എസ്എസില്‍ നിന്നും വന്നതാണ്. ഇത് സൈന്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഞങ്ങള്‍ ആയിരം പേര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നുണ്ടെന്നും അവര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. ഈ ആശയത്തിന് പിന്നില്‍ അജിത്ത് ഡോവലാണെന്ന് വിരമിച്ച സൈനികര്‍ തന്നോട് പറഞ്ഞതായി നന്ദി പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 

അഗ്നിവീര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. തൊഴില്‍ ഇല്ലായ്്മ, വിലക്കയറ്റം എന്നിവയെ കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ലെന്നും രാഹുല്‍ പറഞ്ഞു. 

നരേന്ദ്ര മോദിയുമായുള്ള ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കിയെന്ന രാഹുലിന്റെ പ്രസ്താവനയെ തുടര്‍ന്ന് ലോക്‌സഭയില്‍ ഭരണപക്ഷ ബഹളത്തിനിടയാക്കി. അദാനി പ്രധാനമന്ത്രിയുടെ വിധേയനാണ്. ഗുജറാത്ത് വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അദാനിയും മോദിയുമായുള്ള ചിത്രവും രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT