പ്രതീകാത്മക ചിത്രം/ഫോട്ടോ: എഎന്‍ഐ 
India

ഇന്ധന നിരക്ക് ഒഴിവാക്കി ഇന്‍ഡിഗോ; ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുറവ്

ടിക്കറ്റ് നിരക്ക്  400 ദിര്‍ഹത്തില്‍ താഴെയായിയെന്ന് സാഫ്രോണ്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ നിന്നുള്ള പ്രവീണ്‍ ചൗധരി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനത്തില്‍ ടിക്കറ്റ് നിരക്കില്‍
കുറവുണ്ടായതായി യുഎഇ ട്രാവല്‍ ഏജന്റ്‌സിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിഗോ നീക്കം ഡല്‍ഹി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിങ്ങളിലെയും ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട്. 

ടിക്കറ്റ് നിരക്ക്  400 ദിര്‍ഹത്തില്‍ താഴെയായിയെന്ന് സാഫ്രോണ്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ നിന്നുള്ള പ്രവീണ്‍ ചൗധരി പറഞ്ഞു. ഇതോടെ മറ്റ് പല വിമാനകമ്പനികളും നിരക്ക് കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കുറഞ്ഞതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള തീരുമാനം ഇന്‍ഡിഗോ പ്രഖ്യാപിച്ചത്. 

എടിഎഫ് വിലകള്‍ മാറിമറിയുന്നതിന് സാധ്യതയുള്ളതിനാല്‍, വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ച് നിരക്കുകളും മറ്റും ക്രമീകരിക്കുന്നത് തുടരുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.  ഇന്ധന നിരക്കിന് അനുസൃതമായി നിരക്ക് കുറച്ചതിനാല്‍  ടിക്കറ്റ് നിരക്കില്‍ 4 ശതമാനം വരെ കുറവുണ്ടായി. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ സമീപകാലത്തെ ഏറ്റവും 'ബജറ്റ്  ഫ്രണ്ട്‌ലിയായ ' നിരക്കാണിതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2023ലെ വനിതാ സംവരണം പ്രാബല്യത്തില്‍; വിചിത്ര നടപടിയെന്ന് കോണ്‍ഗ്രസ്

'സ്വർ​ഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും'; സഹോദരിക്ക് ആശംസകളുമായി ഷൈൻ

പവന് കുറഞ്ഞത് ആയിരം രൂപ; സ്വര്‍ണവില ഗ്രാമിന് 14,135 രൂപ

മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു, ബന്ധു പിടിയിൽ

കാത്തിരിപ്പിന് ഫലം കണ്ടു, കമലാക്ഷിയമ്മ തിരികെ വീട്ടിലേക്ക്, അച്ഛന് മറവി രോഗമെന്ന് മകൻ

SCROLL FOR NEXT