മഹാരാഷ്ട്രയിൽ ബിജെപിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലം 
India

ഇന്ത്യ സഖ്യത്തിന് തിരിച്ചടി; മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎയ്ക്ക് മുൻതൂക്കം, എക്സിറ്റ് പോൾ

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചു. മഹാരാഷ്ട്രയില്‍ എന്‍ഡിഎ 150 മുതല്‍ 170 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എബിപി ന്യൂസിന്റെ പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ മഹായുതി സഖ്യത്തിനെതിരെ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ച വെച്ച പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 110 മുതല്‍ 130 സീറ്റുകളില്‍ ഒതുങ്ങുമെന്നും എബിപി ന്യൂസിന്റെ പ്രവചനത്തില്‍ പറയുന്നു.

പി മാര്‍ക്ക് സര്‍വേയിലും ബിജെപി സഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം. 137 മുതല്‍ 157 സീറ്റുകള്‍ വരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. പോള്‍ ഡയറിയും മഹാരാഷ്ട്ര മഹായുതി സഖ്യം മുന്നില്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. 122 മുതല്‍ 186 സീറ്റുകള്‍ വരെ മഹാരാഷ്ട്ര മഹായുതി സഖ്യത്തിന് ലഭിക്കുമെന്നാണ് പോള്‍ ഡയറിയുടെ പ്രവചനം.

അതിനിടെ ഝാര്‍ഖണ്ഡില്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ഭാരത് പ്ലസിന്റെ പ്രവചനം. ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎം നയിക്കുന്ന ഇന്ത്യാ ബ്ലോക്കിനെ പരാജയപ്പെടുത്തി ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് അധികാരത്തില്‍ വരുമെന്നാണ് ഭാരത് പ്ലസിന്റെ പ്രവചനത്തില്‍ പറയുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം നവംബര്‍ 23ന് പ്രഖ്യാപിക്കും.

മറ്റു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചുവടെ:

മഹാരാഷ്ട്ര

പീപ്പീള്‍സ് പള്‍സ്

എന്‍ഡിഎ- 175-195, ഇന്ത്യ സഖ്യം- 85-112, മറ്റുള്ളവര്‍ 8-10

മെട്രിസ്

എന്‍ഡിഎ സഖ്യം- 150-170, ഇന്ത്യ സഖ്യം 110-130, മറ്റുള്ളവര്‍ 8-10

ചാണക്യ സ്ട്രാറ്റജിസ്

എന്‍ഡിഎ സഖ്യം: 152-160, ഇന്ത്യ സഖ്യം 130-138, മറ്റുള്ളവര്‍-0

ഝാര്‍ഖണ്ഡ്

മെട്രിസ്

എന്‍ഡിഎ സഖ്യം-42-27, ഇന്ത്യ സഖ്യം-25-30, മറ്റുള്ളവര്‍ 1-4

പീപ്പിള്‍സ് പള്‍സ്

എന്‍ഡിഎ സഖ്യം- 44-51, ഇന്ത്യ സഖ്യം - 25-37, മറ്റുള്ളവര്‍ -പൂജ്യം

ചാണക്യ സ്ട്രാറ്റജീസ്

എന്‍ഡിഎ സഖ്യം- 45-50, ഇന്ത്യ സഖ്യം- 35-38, മറ്റുള്ളവര്‍ 3-5

ജെവിസി

എന്‍ഡിഎ സഖ്യം-40-44, ഇന്ത്യ സഖ്യം-30-44, മറ്റുള്ളവര്‍-1

മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ (105) നേടിയപ്പോള്‍, ശിവസേന (56), കോണ്‍ഗ്രസും (44) തൊട്ടുപിന്നില്‍ എത്തി. മഹായുതി സഖ്യത്തില്‍ ബിജെപി, ശിവസേന, എന്‍സിപി (അജിത് പവാര്‍ വിഭാഗം) എന്നി പാര്‍ട്ടികളാണ് ഉള്ളത്. കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍ വിഭാഗം) എന്നി പാര്‍ട്ടികളുടെ സഖ്യമാണ് മഹാ വികാസ് അഘാഡി. 1990 ല്‍ 141 സീറ്റ് കിട്ടിയതിന് ശേഷം ഇതുവരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 100 ന് മുകളില്‍ സീറ്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ കോണ്‍ഗ്രസ് 102 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ഝാര്‍ഖണ്ഡില്‍ രണ്ടുഘട്ടമായി 81 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബര്‍ 13നായിരുന്നു ആദ്യഘട്ടം. രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നായിരുന്നു. 2019ല്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 30 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 16 ഉം, ആര്‍ ജെ ഡിഒന്നും സീറ്റുകളില്‍ വിജയിച്ചു. ബിജെപി 25 സീറ്റുകളാണ് നേടിയത്. ജെ വി എം മൂന്ന് സീറ്റും, എ ജെ എസ് യു രണ്ട് സീറ്റും സിപിഐ എംഎല്‍, എന്‍സിപി കക്ഷികള്‍ ഒന്നു വീതവും ഇതര പാര്‍ട്ടികള്‍ രണ്ടു സീറ്റും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

ലീക്കായ യുവതിയുമായുള്ള ചാറ്റ് എഐ അല്ല, എന്റേത് തന്നെ; തെറ്റ് ചെയ്തിട്ടില്ല, കുറ്റബോധമില്ലെന്നും ആര്യന്‍

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പിതൃസഹോദരിയും മരിച്ചു

SCROLL FOR NEXT