പിഎസ്എല്‍വി-സി60 പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള വിത്തു പരീക്ഷണം  
India

പരീക്ഷണം വിജയം; ബഹിരാകാശത്ത് പയര്‍ വിത്തുകള്‍ മുളപ്പിച്ച് ഐഎസ്ആര്‍ഒ

പിഎസ്എല്‍വി സി 60 ദൗത്യത്തിനൊപ്പം വിക്ഷേപിച്ച പ്രത്യേക ക്രോപ്‌സ് പേ ലോഡിലാണ് വന്‍പയര്‍ വിത്ത് മുളപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചതിന് പുറമെ പയര്‍ വിത്തുകളും മുളപ്പിച്ച് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി60 പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള്‍ മുളപ്പിച്ചത്. കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് (സിആര്‍ഒപിഎസ്) ഉപയോഗിച്ച് നടത്തിയ പരീക്ഷണം ബഹിരാകാശത്തെ സസ്യവളര്‍ച്ച മനസ്സിലാക്കുന്നതില്‍ നിര്‍ണായക പരീക്ഷണമാണ്.

പിഎസ്എല്‍വി സി 60 ദൗത്യത്തിനൊപ്പം വിക്ഷേപിച്ച പ്രത്യേക ക്രോപ്‌സ് പേലോഡിലാണ് വന്‍പയര്‍ വിത്ത് മുളപ്പിച്ചത്. പിഎസ്എല്‍വി സി 60 പോയം ദൗത്യത്തിന്റെ ഭാഗമായിരുന്നു ക്രോപ്‌സും. സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തിന് കീഴിലുള്ള വിത്ത് മുളയ്ക്കലും സസ്യ പോഷണവും പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഓട്ടോമേറ്റഡ് സംവിധാനമാണിത്. വിക്ഷേപണം കഴിഞ്ഞ് നാലാം ദിവസമാണ് മുള പൊട്ടിയത്. എട്ട് വിത്തുകളാണ് ബഹിരാകാശത്തേക്ക് അയച്ചത്.

തത്സമയം സസ്യവളര്‍ച്ച നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള അത്യാധുനിക നിരീക്ഷണ സാങ്കേതികവിദ്യകള്‍ മൊഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന റെസല്യൂഷന്‍ കാമറ ഇമേജിങ്, ഓക്‌സിജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാന്ദ്രത ട്രാക്കിങ്, ആപേക്ഷിക ആര്‍ദ്രത അളക്കല്‍, താപനില നിരീക്ഷണം, മണ്ണിലെ ഈര്‍പ്പം വിലയിരുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT