ഇസ്രയേല്‍ എംബസിക്ക് സമീപം പരിശോധന നടത്തുന്ന പൊലീസ് സംഘം /പിടിഐ 
India

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം; പൊലീസ് സംഘം സ്ഥലത്തെത്തി

പൊലീസ് സംഘം സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി. വൈകുന്നേരം എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോണ്‍കോള്‍ ലഭിച്ചുവെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് സംഘം സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. 

പ്രദേശത്ത് നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി  പ്രദേശത്തെ ജനങ്ങങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപംവലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി ഇസ്രയേല്‍ എംബസി വക്താവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം വലിയ ശബ്ദം കേട്ടതായി ഇസ്രയേൽ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എംബസി ജീവനക്കാര്‍ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വലിയ ശബ്ദം എംബസിക്ക് സമീപത്ത് നിന്ന് കേട്ടതായി ജീവനക്കാരും പ്രതികരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ അറിയിപ്പ് പ്രകാരം കണ്‍ട്രോള്‍ റൂമിലാണ്‌ഫോണ്‍കോള്‍ ആദ്യമെത്തിയത്. ഫോണ്‍കോള്‍ ലഭിച്ച വിവരം ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും