യുവ ഡോക്ടറുടെ മരണത്തെത്തുടര്‍ന്ന് നടക്കുന്ന പ്രതിഷേധത്തില്‍ നിന്ന് വീഡിയോ സ്ക്രീന്‍ഷോട്ട്
India

സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്നൊഴുകി, കഴുത്തിലെ എല്ല് പൊട്ടി; കൊല്‍ക്കത്തയിലെ യുവ ഡോക്ടര്‍ നേരിട്ടത് കൊടും പീഡനം

ഇടത് കാല്‍, വയര്‍, കഴുത്ത്, വലതുകൈ, മോതിരവിരല്‍, ചുണ്ട് എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി ജി ട്രെയിനി ഡോക്ടര്‍ നേരിട്ടത് കൊടും ക്രൂരത. 31 കാരിയായ യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നടക്കം രക്തം ഒഴുകുന്ന നിലയിലായിരുന്നു. ഇടത് കാല്‍, വയര്‍, കഴുത്ത്, വലതുകൈ, മോതിരവിരല്‍, ചുണ്ട് എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ടായിരുന്നു.

കഴുത്തിലെ എല്ല് പൊട്ടിയ നിലയിലാണ്. ഇത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാകാമെന്നും മരണ കാരണമായിട്ടുണ്ടാകാമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഇവര്‍ കൂടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച രാത്രി രണ്ട് മണിയോടെ ഭക്ഷണം കഴിച്ച് പിരിഞ്ഞതാണ്. ഡ്യൂട്ടിക്കിടെ വിശ്രമത്തിനായി സെമിനാര്‍ റൂമിലേക്ക് പോകുന്നുവെന്നാണ് യുവതി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സമഗ്രമായ അന്വേഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണിയിട്ടില്ല; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'സ്വർ​ഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും'; സഹോദരിക്ക് ആശംസകളുമായി ഷൈൻ

പവന് കുറഞ്ഞത് ആയിരം രൂപ; സ്വര്‍ണവില ഗ്രാമിന് 14,135 രൂപ

മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു, ബന്ധു പിടിയിൽ

കാത്തിരിപ്പിന് ഫലം കണ്ടു, കമലാക്ഷിയമ്മ തിരികെ വീട്ടിലേക്ക്, അച്ഛന് മറവി രോഗമെന്ന് മകൻ

SCROLL FOR NEXT