സുപ്രീം കോടതി/ പിടിഐ 
India

'ഹിന്ദി സംസാരിച്ചതിന് തമിഴ്‌നാട്ടില്‍ ബിഹാര്‍ തൊഴിലാളികളെ കൊന്നു'; വ്യാജ പ്രചാരണം നടത്തിയ  ബിജെപി നേതാവ് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

തമിഴ്‌നാട്ടില്‍ ഹിന്ദി സംസാരിച്ചതിനു ബിഹാറി തൊഴിലാളികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന് ട്വിറ്ററിലൂടെ വ്യാജ പ്രചാരണം നടത്തിയ ബിജെപി നേതാവ് പ്രശാന്ത് ഉമ്രാവുവിനോടു മാപ്പു പറയാന്‍ സുപ്രീം കോടതി

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: തമിഴ്‌നാട്ടില്‍ ഹിന്ദി സംസാരിച്ചതിനു ബിഹാറി തൊഴിലാളികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന് ട്വിറ്ററിലൂടെ വ്യാജ പ്രചാരണം നടത്തിയ ബിജെപി നേതാവ് പ്രശാന്ത് ഉമ്രാവുവിനോടു മാപ്പു പറയാന്‍ സുപ്രീം കോടതി നിര്‍ദേശം. ബിജെപി യുപി സംസ്ഥാന വക്താവാണ് പ്രശാന്ത്. തമിഴ്‌നാട്ടില്‍ ഹിന്ദി സംസാരിച്ചതിനു 15 ബിഹാറി തൊഴിലാളികളെ മുറിക്കുള്ളില്‍ കെട്ടിത്തൂക്കിയെന്നും ഇതില്‍ 12 പേര്‍ മരിച്ചെന്നുമായിരുന്നു പ്രശാന്തിന്റെ ട്വീറ്റ്.

പ്രശാന്ത് ഉമ്രാവുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സുപ്രീം കോടതി, ഉത്തരവാദിത്തത്തോടെ പെരുമാറാനും ഉപദേശിച്ചു. പ്രശാന്തിനെതിരെ തമിഴ്‌നാട്ടില്‍ നിരവധി എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ജാമ്യം ലഭിച്ചെങ്കിലും ചില എഫ്‌ഐആറുകള്‍ക്കു മാത്രമേ ബാധകമായിരുന്നുള്ളൂ. തുടര്‍ന്നാണ് എല്ലാ എഫ്‌ഐആറുകളും ഉള്‍പ്പെടുത്തി മുന്‍കൂര്‍ ജാമ്യത്തിനായി പ്രശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

SCROLL FOR NEXT