supreme court എഎൻഐ
India

'എന്തിന്, ബന്ധുക്കളെ ജയിലിലാക്കാനോ?'; സഹോദരന്റെ ഉറപ്പിൽ കഞ്ചാവ് കേസിലെ പ്രതിയ്ക്ക് ജാമ്യം നൽകില്ലെന്ന് സുപ്രീം കോടതി

ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽഹി: സഹോദരൻ നൽകിയ ഉറപ്പിന്റെയടിസ്ഥാനത്തിൽ കഞ്ചാവ് കേസിലെ പ്രതിയ്ക്ക് ജാമ്യം നൽകാനാകില്ലെന്നു സുപ്രീം കോടതി. പ്രതി ചെയ്ത കുറ്റത്തിന്റെ ഭാരം കുടുംബാം​ഗങ്ങൾക്കു മേൽ ചുമത്താനാകില്ലെന്നു നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബഞ്ചിന്റെയാണ് നടപടി.

731 ​ഗ്രാം കഞ്ചാവുമായി പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ജാമ്യത്തിൽ ഇറങ്ങിയാൽ എങ്ങോട്ടും ഒളിച്ചോടില്ലെന്നു പ്രതിയുടെ, സൈനികനായ സഹോദരൻ ഉറപ്പു നൽകാൻ തയ്യാറാണെന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, പ്രതി അഥവാ ഒളിച്ചോടിയാൽ സഹോദരനെ ജയിലിലയക്കാനാവില്ലെന്നു പരമോന്നത നീതിപീഠം വ്യക്തമാക്കി. പ്രതി ചെയ്ത കുറ്റം സഹോദരനു മേൽ ചുമത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

The supreme court has held that an undertaking by a family member to ensure an accused’s compliance with bail conditions is of no relevance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മോഡല്‍ ഡ്രോണ്‍ ആക്രമണം; തുര്‍ക്കിയിലും മാലദ്വീപിലും ഷഹീന്‍ പോയി

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 1280 രൂപ താഴ്ന്നു

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാല അടക്കം 25 ഇടങ്ങളില്‍ ഇഡി റെയ്ഡ്

സ്വർണ്ണക്കൊള്ള: സന്നിധാനത്തെ ശാസ്ത്രീയപരിശോധന പൂർത്തിയായി; സാംപിളുകൾ ശേഖരിച്ച് എസ്ഐടി

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

SCROLL FOR NEXT