ശുഭാങ്കര്‍ ബാനര്‍ജി 
India

പ്രശസ്ത തബല വാദകന്‍ ശുഭാങ്കര്‍ ബാനര്‍ജി കോവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാനര്‍ജി കോവിഡ് ബാധിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: പ്രശസ്ത തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാനര്‍ജി കോവിഡ് ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. ജൂലൈ 2ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ മെഡിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 

പ്രശസ്ത സംഗീതജ്ഞ കാജല്‍രേഖ ബാനര്‍ജിയുടെ മകനാണ് ശുഭാങ്കര്‍ ബാനര്‍ജി. നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യാസിക്കാന്‍ ആരംഭിച്ചു. പണ്ഡിറ്റ് മണിക് ദാസ്, പണ്ഡിറ്റ് സ്വപ്ന ശിവ എന്നിവരുടെ ശിഷ്യനായിരുന്നു. പണ്ഡിറ്റ് രവി ശങ്കര്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അംജത് അലിഖാന്‍, പണ്ഡിറ്റ് ശിവ്കുമാര്‍ വര്‍മ തുടങ്ങിയ സംഗീതപ്രതിഭകള്‍ക്കൊപ്പം ജുഗല്‍ബന്തി ചെയ്തിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാറിന്റെ സംഗീത് സമ്മാന്‍, സംഗീത് മഹാ സമ്മാന്‍ തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട്.

ശുഭാങ്കര്‍ ബാനര്‍ജിയുടെ വിയോഗത്തില്‍ ഉസ്താദ് അംജത് അലിഖാന്‍, ഉസ്താദ് റാഷിദ് ഖാന്‍, പണ്ഡിറ്റ് ഹരിപ്രദാസ് ചൗരസ്യ, ഉസ്താദ് സാക്കിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ അനുശോചിച്ചു. നിവേദിതയാണ്  ഭാര്യ. ആഹരി, ആര്‍ച്ചിക് എന്നിവര്‍ മക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്