12 കോടി ബംപര്‍ നേടിയ ഭാഗ്യശാലി 
India

'ദൈവം എന്റെ പ്രാര്‍ഥന കേട്ടു'; 12 കോടിയുടെ ദീപാവലി ബംപര്‍ അടിച്ച് കര്‍ഷകന്‍

2010 മുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നുണ്ടെങ്കിലും ഇതിനുമുമ്പ് വലിയ സമ്മാനങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചണ്ഡിഗഡ്: 'പതിനഞ്ച് വര്‍ഷം മുടങ്ങാതെ ലോട്ടറി ടിക്കറ്റ് എടുത്തു. ഇത്തവണ പഞ്ചാബ് ഭാഗ്യക്കുറിയുടെ ദീപാവലി ബംപറിന്റെ 12 കോടിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായി' ദേരാബസ്സിക്ക് സമീപമുള്ള ഹുമയൂണ്‍പൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ ബല്‍ജീന്ദര്‍ സിങ് പറഞ്ഞു. കാര്‍ഷിക വൃത്തിയിലൂടെ ഉപജീവനം നടത്തുന്ന ബല്‍ജീന്ദര്‍ 500 രൂപയ്ക്കാണ് സമ്മാനര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് താനാണ് ആ ഭാഗ്യവാന്‍ എന്ന് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നാം സമ്മാനം ലഭിച്ചത് അറിഞ്ഞതോടെ കുടുംബം അത് ആഘോഷമാക്കി. 2010 മുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നുണ്ടെങ്കിലും ഇതിനുമുമ്പ് വലിയ സമ്മാനങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ദൈവം ഒടുവില്‍ എന്റെ പ്രാര്‍ത്ഥന കേട്ടു'12 കോടി രൂപയുടെ ജാക്ക്പോട്ട് ലഭിച്ചതറിഞ്ഞപ്പോള്‍ താന്‍ വികാരാധീനനായിപ്പോയെന്ന് രണ്ട് കുട്ടികളുടെ പിതാവായ സിംഗ് പറഞ്ഞു. ഒന്നാം സമ്മാനമായ 12 കോടി എങ്ങനെ വിനിയോഗിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമ്മാനം ലഭിച്ച വിവരം അറിഞ്ഞതിന് പിന്നാലെ, തുക കൈപ്പറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ബല്‍ജീന്ദര്‍ സുഹൃത്തുക്കളോടൊപ്പം സിറാക്ക്പൂരിലേക്ക് യാത്ര തിരിച്ചു. ഇത്തവണ ദീപാവലി ബംപറിന് 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്.

Farmer Wins Rs 12 Crore Punjab Diwali Bumper Lottery After 15 Years Of Buying Tickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ ഒന്നും അറിയുന്നില്ല'; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

എഫ്ഡിയിൽ ഇടണോ, അതോ എസ്ഐപി മതിയോ?; കൂടുതൽ റിട്ടേൺ എവിടെ?, ഒരു താരതമ്യം

കോർട്ട് റൂം ഡ്രാമയുമായി റോണി ഡേവിഡ്, 'സത്യമേവ' നവംബർ 27ന് സ്ട്രീമിംഗ് ആരംഭിക്കും

'വസ്ത്രവ്യാപാരിയായി ആഡംബര കാറുകളിൽ കറക്കം, പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടെത്തി കവർച്ച'; നൂറോളം കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ

'സാരിയൊരു ട്രെഡീഷണൽ വസ്ത്രമാണെന്നാണ് എല്ലാവരും വിചാരിക്കുന്നത്, എന്നാൽ അല്ല; ഒരു പെൺകുട്ടിയുടെ ഏറ്റവും സെക്സിയായിട്ടുള്ള വസ്ത്രമാണത്'