ചിത്രം/പിടിഐ 
India

കേന്ദ്രസര്‍ക്കാര്‍ ഉപാധികള്‍ തള്ളി കര്‍ഷകര്‍; പ്രക്ഷോഭം തുടരാന്‍ തീരുമാനം, ട്രാക്ടര്‍ റാലിയിലും മാറ്റമില്ല

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ ഉപാധി കര്‍ഷക സംഘടനകള്‍ തള്ളി  

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ ഉപാധി കര്‍ഷക സംഘടനകള്‍ തള്ളി. സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധികള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരൂമാനം. 

കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാന്‍ സംഘടനകള്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. 

കഴിഞ്ഞദിവസം നടന്ന പത്താംവട്ട ചര്‍ച്ചയില്‍ നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്നും ഇത് വ്യക്തമാക്കി സുപ്രീംകോടതിയില്‍ അഫിഡവിറ്റ് നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഈ കാലയളവിനുള്ളില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ഇത് ചര്‍ച്ച ചെയ്യാനാണ് കര്‍ഷകര്‍ യോഗം ചേര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി